സ്പന്ദനം
സൃഷ്ടിയില്‍ ഉത്തമം സൃഷ്ടപ്രപഞ്ചത്തില്‍
മര്‍ത്യനും മര്‍ത്യനില്‍ കുടികൊള്ളും ആത്മാവും ..
സ്വര്‍ഗ്ഗവാസം വെടിയവേ ഭൂമിയില്‍
മര്‍ത്യദേഹേ പ്രതിഷ്ഠിതം നിശ്ചയം ...
സത്യത്തിനുണ്മയാം ആത്മഹര്‍ഷങ്ങളില്‍
ഓംകാരനാദലയത്താല്‍ തരളിതം ..
സ്വര്‍ഗ്ഗസൗഭാഗ്യമാം നഷ്ടസ്വപ്നങ്ങളില്‍
ആത്മാവ് കേഴുന്നു വിരഹം വിധി സമം ..
ലോകമോ വിസ്മയം ,ഒതുങ്ങില്ല പാണിയില്‍
ലോകമോഹങ്ങളോ, അനന്തം അജ്ഞാതവും ..
ചിതറിയോ ചിന്തയും ചിന്താസരണിയും
അപരനില്‍ ശ ത്രുവേ ദര്‍ശിച്ച മാത്രയില്‍ ...
ഓങ്ങും കഠാരയില്‍ രേണുവര്‍ണ്ണങ്ങളില്‍
തേങ്ങിത്തുടങ്ങിയോ ആത്മാവിനുള്‍ത്തടം ...
കുഞ്ഞിന്‍ കരച്ചിലില്‍ ഉടയും വളകളില്‍
വൈകൃതഭാവം പുനര്‍ജ്ജനിക്കുന്നുവോ...
അടിഞ്ഞ ചെളിക്കുണ്ടില്‍ അടിയും വികാരത്തില്‍
ദേഹ ദേഹീ വാണ ചിന്താശകലത്തില്‍... ....
ഞെങ്ങി ഞെരുങ്ങിയോ ആത്മനൊമ്പരങ്ങള്‍
ചോദിച്ചുവോ ചോദ്യം 'ഞാനും വരട്ടെയോ ..'
സൃഷ്ടാവിനാത്മാവ് മന്ത്രിച്ചുവോ കാതില്‍
'പാപപരിഹാരം, തിരുത്തുക ജീവിതം .. '
കേണുവോ ആത്മാവ് 'മോക്ഷമേകൂ നാഥാ ..'
നൊമ്പരഛായയില്‍ അഗ്നിസമാനമായ്...
വിരഹം വിതുമ്പുന്നു പരതുന്നു വാക്കുകള്‍
സാത്വികചിന്തയില്‍ ഓംകാര ധ്വനികളില്‍ ...
മഴകാത്ത വേഴാമ്പലായ് മാറി വിരഹവും
വിരഹം വിരിയിച്ച നൊമ്പരപ്പൂക്കളും....
നന്ദിനി
പാപപരിഹാരം, തിരുത്തുക ജീവിതം
ReplyDeleteഅതുതന്നെ.
വലിയ വലിയ വാക്കുകള്‍
ReplyDeleteഞാനെന്ന ഭാവത്താൽ ഖൽബിൽക്കേറി ഇബിലീസ്
ReplyDeleteജ്ഞാനമതില്ലാതെ കാട്ടിപ്പോയ് പല നമൂസ്..
വളരെ നന്നായി എഴുതിയിരിക്കുന്നു.
ശുഭാശംസകൾ....
വാക്കുകളുടെ വലിയൊരുശേഖരമുണ്ടല്ലോ? നല്ല വായനക്കാരിയാണെന്നു തോന്നുന്നു.....
ReplyDeleteനനായി എഴുതി