അർക്ക സാന്നിദ്ധ്യത്തിൽ ചാഞ്ഞും ചരിഞ്ഞുമായ്
പാദാന്തികത്തിലായ് മുത്തമേകീടുവാൻവെമ്പിയണയുന്ന സഹാചാരിയാം നിഴൽ
ജീവിത വീഥിയിൽ മൂകമാമൊരു സാക്ഷി ...
ചന്ദ്രപ്രഭ വീശി മങ്ങി മറഞ്ഞൊരാ
രൂപാന്തരീകരണത്തിൽ മയങ്ങുന്ന ...
അരമുറുക്കീടുന്ന അടക്കം പറച്ചി ലിൻ
പിന്നാമ്പുറങ്ങളിൽ ചലിക്കും നിഴലുകൾ ...
കൊടി മറയാക്കിടും ശക്തിപ്രകടനം
വെല്ലുവിളികളിൽ മുങ്ങിയമരവേ ..
നാവിൻ കരുത്തുകൾ തോൽവി നുണയുമ്പോൾ
നരനായാട്ടൊരു ശീലം ഉലകത്തിൽ ....
ചെയ്തിയാം കരി നിഴൽ പിന്നിലുയരവേ
പരാജയ ഭീതിയോ മുന്നിലായ് ആടവേ ..
സർവ്വത്തിനുമന്ത്യം ചുടുചോരയെന്നൊരു
രീതി അലംഘിതം ,അധ:പതനമതു സ്പഷ്ടം ...
നിഴലുകൾ വാഴുന്ന സാമ്രാജ്യമീ ലോകം
സാമൂഹ്യ സംസ്കാരം ഭിന്നതയ്ക്കിരുപുറം..
ഉൾകിടിലങ്ങൾ നിറയും വഴികളിൽ
ആദിമദ്ധ്യാന്തമാം വിധി വൈപരീത്യങ്ങൾ ...
നീതി മരവിച്ച കൂട്ടുകെട്ടലുകളിൽ
മുഴച്ചു നിന്നീടുന്ന ചിന്താഗതികളിൽ ...
സ്ഥാനമാനങ്ങൾക്കുമപ്പുറമൊന്നില്ലയെന്ന
തത്വങ്ങൾക്ക് പൊതുജനം സാക്ഷികൾ ..
തെരുവിലിറങ്ങുന്ന കോമരങ്ങൾ ചൊന്ന
വാഗ്ദാന മഴയിൽ കുതിർന്നുണങ്ങുന്നൊരാ..
രാഷ്ട്ര പുരോഗതി വച്ചു നീട്ടീടുന്ന
കൈകളോ ബന്ധിതം ,പ്രത്യയ ശാസ്ത്രത്തിൽ ..
പ്രഖ്യാപന തന്ത്രത്തിലൂന്നും വികസനം
പ്രതിഫലിച്ചീടുന്ന രാഷ്ട്ര തന്ത്രജ്ഞരിൽ
കോടികൾ നീട്ടിടും നിഴലിൻ മറവിലായ്
പ്രഹേളിക തീർക്കും പ്രഹസന വീഥിയിൽ ....
രാഷ്ട്രഖജനാവ് കീശയിലാക്കുന്ന
ലേലമുറപ്പിച്ച് പകിട നിരത്തവേ..
കരുക്കളിറക്കി കളിക്കും കളങ്ങളിൽ
ധനാധിപത്യമാണെന്നും അധിപതി ...
നന്ദിനി വർഗീസ്
ജനാധിപത്യം... (പണമുള്ള) ജനങ്ങളുടെ ആധിപത്യം... പണാധിപത്യം.... വിധിവൈപരിത്യം..
ReplyDeleteനല്ല കവിത
ശുഭാശംസകൾ.....
ജനാധിപത്യം ഇങ്ങനെയോക്കെയാണ് ..പുനരുദ്ധരിക്കാന്‍ വരുന്നവര്‍ കൂടി വീണു ചാവുന്ന ചതിക്കുഴി ...!
ReplyDelete