സ്പന്ദനം
കാലഘട്ടങ്ങള്‍ തന്‍ മാറ്റങ്ങള്‍ക്കപ്പുറം
കഥാകൃത്തുക്കള്‍ തന്‍ രചനകള്‍ക്കപ്പുറം
അക്ഷരം കോര്ക്കുന്ന കവികള്‍ക്കുമപ്പുറം
കാണുന്നു ഞാനാ വയസ്സന്‍ പ്രണയത്തെ ...
എവിടെ തിരിഞ്ഞാലും വിഷയം പ്രണയവും ..
പ്രണയത്തിന്‍ ചേഷ്ടയും ലീലാവിലാസവും ..
വര്‍ണ്ണന വളര്‍ന്നു പടര്‍ന്നു പന്തലിക്കുമ്പോള്‍...
വില്ലനെ പോലെ വരുന്നു വിരഹവും ...
പിന്നെ വിരഹത്തിന്‍ ചുവടുകള്‍ അളന്നിടും
ഏകാന്തതയും ... ഒടുവില്‍ മരണവും ...
പ്രണയത്തിന്‍ പേരില്‍ കടന്നു കൂടീടുന്ന
വിഷയത്തില്‍ ഒതുങ്ങുന്നു ഇന്നിന്റ്റെ അക്ഷരം ..
നിര്‍വ്യാജമായൊരാ സ്നേഹ സാമ്രാജ്യത്തെ ..
പ്രണയ തലക്കെട്ടില്‍ കുത്തി നിറയ്ക്കുമ്പോള്‍
പ്രണയ വഴികളില്‍ ഇടറി വീഴുന്നവര്‍
കാണാതെ പോകുന്നു സ്നേഹത്തിന്‍ പരിശുദ്ധി ....
അന്യമായ് മാറുന്ന സ്നേഹ വിചിന്തനം
പ്രണയ വിഷയത്തില്‍ എരിഞ്ഞ് തുടങ്ങുമ്പോള്‍ ...
ഊരാക്കുടുക്കില്‍ പെടുന്നോരാ ജന്മത്തിന്‍
പ്രണയ വിശേഷണം കയ്പ്പോ ...? മധുരമോ....?
നന്ദിനി
asamsakal
ReplyDeleteകേരളത്തിലെ പീഠനപ്രളയത്തില്‍ ഒലിച്ചുപോകുന്ന എന്റെ കുഞ്ഞനുജത്തിമാര്‍ അറിയുന്നുണ്ടൊ എന്താണു പ്രണയമെന്നു?
ReplyDeleteപ്രണയമൊരു മണ്ണാങ്കട്ടയാണ്
ReplyDeleteഇരുകയ്യാല്‍ ബലപ്രയോഗത്തില്‍
രണ്ട് കഷണമാകുമൊരു മണ്‍കട്ട..
പിന്നൊരിക്കലും ചേരാത്ത മണ്‍കട്ട.. :)))))
ബ്ലോഗ് മൊത്തം കണ്ടു ......ഇഷ്ട്ടപ്പെട്ടു ..............
ReplyDeleteഇനിയും എഴുതുക ......ആശംസകള്‍
കാലഘട്ടം - ലിപിയല്ല രചന- കവിതകള്ക്കുമപ്പുറം . ഒന്നുകൂദി ചെത്തിമിനുക്കിയാല്‍ ക് വിതയാകും Best wishes
ReplyDeleteഇഷ്ട്ടപെട്ടു.. ചില്ലറ തേച്ചു മിനുക്കല്‍ ഹനീഫ കാക്ക പറഞ്ഞ പോലെ വേണം..തുടക്കത്തിലേ കല്ല് കടിച്ചു.. അത് തിരുത്തുമല്ലോ..കാലഘട്ടം എന്നാക്കൂ..
ReplyDeleteകവിത എനിക്കിഷ്ടപ്പെട്ടു. വെറുതെ പ്രണയം പ്രണയംന്നു വിളിച്ചുകൂവി നടക്കുന്നവര്‍ക് ഒരു മറുപടി...
ReplyDeleteപ്രദീപ് നന്ദി ....
ReplyDeleteനിശാ സുരഭി .. ആ പറഞ്ഞത് സത്യം...
അബ്ദുല്‍ സര്‍,നന്ദി ..ബ്ലോഗിലേക്ക് സ്വാഗതം ...
ഹനീഫാസര്‍ ...തിരുത്തിയിട്ടുണ്ട് ...ഒരുപാട് നന്ദി ...ഇനിയും പ്രതീക്ഷിക്കുന്നു ...ബ്ലോഗിലേക്ക് സ്വാഗതം ...
അര്‍ജുന്‍ സര്‍ ...കല്ല് കടിച്ചോ ?...ഏയ് ...തെറ്റ് തിരുത്തി ...തിരുത്തിയേ....
എന്റെ നജീബ ആശ്വാസം ...
നന്ദി.
നന്ദി.രാജീവ് സ്വാഗതം
ReplyDeleteവൈകിയാണെങ്കിലും പോസ്റ്റ് ചെയ്യട്ടെ അഭിപ്രായം.പ്രണയത്തെക്കുറിച്ച വ്യതിരിക്തമായ കാഴ്ചപ്പാടിനു നന്ദി....
ReplyDeletethanx muhammed sir
ReplyDeleteപ്രണയിക്കുകയായിരുന്നു നമ്മള്‍ ഓരോരോ ജന്മങ്ങളും ...
ReplyDeleteനിശാസുരഭിയോടു
ReplyDeleteമണ്ണാങ്കട്ട ഒന്നാകാന്‍ ഒരു കൈ കുമ്പിള്‍ ജലം മതി ... :) ഒന്നും ഒരിക്കലും അവസാനിക്കുന്നില്ല രൂപാന്തരം പ്രാപിക്കുക മാത്രമേ ചെയ്യുന്നുള്ളൂ..!!
da chinnu ....thanks
ReplyDeleteഒരു കുമ്പിള്‍ ജലത്തില്‍ മണ്‍കട്ട അലിയാതെ നോക്കണം ട്ടാ.. ;)
ReplyDelete