Wednesday, August 31, 2011

ഒരു ചോദ്യം..മറിയമ്മ ?

സ്പന്ദനം
കവികള്‍ക്ക് ലഹരി  കവിതകളും
കഥാകൃത്തുക്കള്‍ക്കോ കഥകളും
തുറന്ന കണ്കളും കാതുകളും
           നിറങ്ങള്‍ ചാര്‍ത്തുന്നു  തൂലികയും ....

ഇന്നു ഞാനേറെ പറയാന്‍ കൊതിക്കുന്നു
മറിയമ്മ തന്‍ മുഖം മായാതെ നില്‍ക്കുന്നു
പണ്ട് മരിച്ചു പോയ് എന്നു പറഞ്ഞോരാ...
മറിയമ്മ വീണ്ടും ഉയിര്‍ത്തതു  കാണുവാന്.
നാല് പതിറ്റാണ്ട്  മുമ്പരങ്ങ്‌ തകര്‍ത്തൊരാ,
വായനക്കാരെ പിടിച്ചു കുലുക്കിയ,
കഥകള്‍ പകര്‍ന്നോരാ തൂലികാ ശക്തിയെ
പിന്നാരും കാണാത്തതെന്തന്നറിയില്ല.


ആസ്വാദകര്‍ അന്നേറെ വളര്ന്നതും,
വിമര്ശകര് ഒട്ടും കുറയാതിരുന്നതും..
അക്ഷരം ചാലിച്ച  തൂലികാശക്തിയോ ....
കഥകള് തുടര്‍ന്നും പറഞ്ഞു സുലഭമായ്.

ആസ്വാദനങ്ങളും‍ വിമര്‍ശനങ്ങളും,
അരങ്ങു തകര്‍ത്തങ്ങാടി തിമിര്‍ത്തപ്പോള്‍......
ഒരുനാള്‍ കണ്ടില്ല  തൂലികാ ശക്തിയെ
ഒരുപാട് തിരഞ്ഞവര്‍ കണ്ടില്ലോരേടത്തും.


വായനക്കാര്ക്കൊരു സംശയം ബാക്കിയായ്
 മരിച്ചു എന്നവര്‍ ചിന്തിച്ചുറക്കെയും....
തിരയാന്‍ സ്ഥലമില്ല ഭൂവിലൊരേടത്തും
മറിയമ്മ എന്നൊരു പേര്‍ മാത്രം ബാക്കിയും .....


ഇന്നിതാ വീണ്ടും ഞാന്‍ കണ്ടു മറിയമ്മെ,
തൂലികാ നാമത്തില്‍ ഒതുങ്ങിയ പാടവം
അക്ഷര സിദ്ധികള്‍ കൊരുത്ത കരങ്ങളി -
ന്നെന്‍ പ്രിയ താതന്റ്റെയാണെന്ന വാസ്തവം ....!


ഉയര്‍ന്നു വരുന്നോരാ ചോദ്യശരങ്ങളെ
തേങ്ങലായ് ഉള്ളില്‍ അടിച്ചമര്‍ത്തുമ്പോഴും
വായനക്കാര്‍ക്കൊപ്പം ചോദിച്ചു പോയി ഞാന്....‍
എന്തിനു  ബന്ധിച്ചു അക്ഷര സിദ്ധിയെ .....?




നന്ദിനി

10 comments:

  1. കവിത കൊള്ളാം നന്ദിനി...

    ReplyDelete
  2. ഹൃദയസ്പര്‍ശിയായി എഴുതി..ആശംസകള്‍ നന്ദിനി

    ReplyDelete
  3. കവിത കൊള്ളാം ...

    ReplyDelete
  4. മറിയമ്മ അമ്മയാണല്ലേ.. എനിക്ക് എന്തോ എവിടെയൊക്കെയോ ഒരു അവ്യകതത.. എന്നാലും ആസ്വദിച്ചു

    ReplyDelete
  5. കഥാകൃത്ത് മറിയാമ്മ യുടെ കഥകള്‍ ഞാന്‍ വായിച്ചിട്ടുണ്ട് ..ഇപ്പോള്‍ മകള്‍ എഴുതി തുടങ്ങുന്നു എന്നറിയുന്നതില്‍ സന്തോഷം .പിന്നെ വാക്കുകള്‍ വ്ജ്രങ്ങള്‍ ആക്കുക, സ്ഥൂലത അല്ല സുഷ്മത ആണ് കവിത .ആശംസകള്‍

    ReplyDelete
  6. മറിയാമ്മയെ കുറിച്ച് ഒരുപാട് വായിച്ചിട്ടുണ്ട്...പിന്നെ പറക്കും തളികയെ പറ്റിയുള്ള വാര്‍ത്ത പോലെ അവിശ്വസനീയമായി തോന്നി മനോരമ വായിച്ചപ്പോള്‍...എല്ലാവിധ ആശംസകളും..................

    ReplyDelete
  7. പ്രദീപ്‌ ....വന്നതില്‍ സന്തോഷം ...
    വിധു സര്‍ ....ഒരുപാട് നന്ദി
    രഘുനാഥന്‍ sir ... നന്ദി
    അര്‍ജുന്‍ സര്‍ ....സന്തോഷമായി
    സങ്കല്പങ്ങള്‍ ....നന്ദി
    അഞ്ജു ....വീണ്ടും കാണാം
    സന്തോഷ്‌സര്‍ ...നന്ദി ...സര്‍ പറഞ്ഞതെല്ലാം .ശ്രദ്ധിച്ചിട്ടുണ്ട്
    ഇസ്മയില്‍ സര്‍ നന്ദി ..

    ReplyDelete
  8. kuzhappamilla...Appanum mollumayirikkum

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..