സ്പന്ദനം
നന്ദിനി
കഥയില്‍ കവിതയില്‍ ആശയപ്രശ്നങ്ങള്‍
ആശയാവലോകനം സ്പഷ്ടമെന്നൊരു സത്യം ..
ചിന്തിച്ചു പൂര്‍ണ്ണത തീര്‍പ്പാക്കും കൃതികളില്‍
ചിന്താവൈവിധ്യമാം അര്‍ത്ഥവിരാമങ്ങള്‍..
കഥയും കവിതയും ഒത്തൊരുമിച്ചൊരു
സര്‍വകക്ഷീയോഗം വിളിച്ചൊരാ വേളയില്‍ ..
"ഉള്ളടക്കത്തിലെ ആശയാവിഷ്കാരം
കഥാകൃത്തുക്കള് കാണണം ,കവിതയും .."
"കഥാന്ത്യത്തില്‍ വരുന്നൊരാ സംഗമം
കവികള്‍ തിരയണം എന്നു കഥകളും .."
അടിപിടി വാക്കിലാണാരംഭമെന്നത്
കൂപ്പിയ കൈകളില്‍ സത്യം പിടഞ്ഞപ്പോള്‍ ..
"പന്തീരാണ്ടു കിടന്നൊരാ വാലിനെ"
കഥയും കവിതയും സ്മരിച്ചു അരക്ഷണം ...!
നന്ദിനി
ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു; വായന അടയാളപ്പെടുത്തുന്നു!
ReplyDeleteപന്തീരാണ്ടു കുഴലിൽ കിടന്നൊരീ വാലിനെ
ReplyDeleteപിടിച്ചു കവിതയിലിട്ടാൽ നിവർന്നീടുമോ
ആശയം കൊള്ളാം....
ReplyDeleteചേരാത്തതു ചേരുമ്പോൾ ചോർച്ചയുണ്ടാവുമോ?.
ReplyDeleteആശംസകൾ.
നൈസ് .. താളവും , ആഴവും ഉള്ള വരികള്‍ ..
ReplyDeleteഇഷ്ടമായീ .. വരികള്‍ക്കുള്ളിലേ വിശകലന വരികളേ ..
സജീം ...ബ്ലോഗിലേക്ക് സ്വാഗതം
ReplyDeleteകലാവല്ലഭന്‍ ...ഹ ഹ
khaadu ....നന്ദി
സങ്കല്പങ്ങള്‍ ....വീണ്ടും വരണേ
റിനി ...ബ്ലോഗിലേക്ക് സ്വാഗതം ..ഒത്തിരി നന്ദി