Sunday, January 8, 2012

സത്യത്തിലെ സത്വം

സ്പന്ദനം


സത്യം സത്യമാകുന്നത്
അസത്യത്തിന്‍ അഭാവത്തിലെന്നതില്‍ ..
അസ്വാഭാവികത
അശേഷം ഇല്ലെന്നിരിക്കില്‍..
അസത്യത്തിന്‍ സത്യാവിഷ്കാരം
സത്യാന്വേഷികള്‍ക്കൊരു
സത്വമാകുമ്പോള്‍ ...
സത്യത്തിന്‍ പൊരുള്‍ നീതിന്യായങ്ങളില്‍
സംരക്ഷിതം ...!


നന്ദിനി
  

6 comments:

  1. അതെ... സത്യത്തിന്റെ മുഖം വികൃതമാണെന്നു പറയാറില്ലേ... സത്യം പറയുവാനോ തെളിയിക്കുവാനോ ശ്രമിക്കുന്നവർ കല്ലെറികളും കുരിശുമരണങ്ങളുമൊക്കെ ഏറ്റുവാങ്ങേണ്ടി വരുന്നു. എത്രയെത്ര സംഭവങ്ങൾ, എത്രയെത്ര അനുഭവസ്ഥർ. എന്നിട്ടും സത്യത്തിനോടുള്ള സമീപനത്തിനും കാഴ്ചപ്പാടിനും മാറ്റം വരുത്തി, സ്വയം തിരുത്താൻ മനസ്സില്ലാത്ത സമൂഹം...

    ഓരോ വരിയിലും നിറയുന്ന സാമൂഹിക വീക്ഷണം... ഭാവുകങ്ങൾ.

    ReplyDelete
  2. അസത്യത്തിന്റെ സാമീപ്യത്തിലും അഭാവത്തിലും സത്യം സത്യമാകുന്നെത് ചിലപ്പോള്‍ സ്വാഭാവികത... മറ്റു ചിലപ്പോള്‍ അസ്വാഭാവികത. സത്യത്തിന്റെ സാമീപ്യത്തില്‍ അസത്യം അസത്യമാകുന്നതിലല്ലേ അസ്വഭാവികതയില്ലാത്തത്?

    ReplyDelete
  3. സത്യം സത്യമാകുന്നത്
    അസത്യത്തിന്‍ അഭാവത്തിലെന്നതില്‍
    ആസ്വാഭാവികതയല്ല
    ലോകനീതി തന്നെ .ഒന്നില്ലാതാവുമ്പളല്ലേ മറ്റൊന്നുണ്ടന്നറിയൂ..

    ReplyDelete
  4. മനോജ്‌ ..ഒരുപാടു സന്തോഷം ...

    prins ....ഒത്തിരി നന്ദി ...ഇനിയും വരണേ

    പൊട്ടന്‍ ..സത്യം സത്യമാണ് ...ആ പറഞ്ഞതും ഒരു സത്യംമാണ്

    സങ്കല്പങ്ങള്‍ ...സത്യംമാണ് ....അങ്ങനെയും പറയാം

    ReplyDelete
  5. കുറച്ചു സമയമെടുത്തു ,
    ഒന്ന് മനസിലാക്കാന്‍!!!!!!!

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..