Saturday, February 11, 2012

കുഴിച്ച കുഴികള്‍

സ്പന്ദനം
 
കുഴിച്ച കുഴിയില്‍ കുഴഞ്ഞു വീണതും
കുഴഞ്ഞ ചിന്തകള്‍ കുഴലായ് തീര്‍ന്നതും
കുഴലില്‍ അകപ്പെട്ടു ഞെങ്ങിയമര്‍ന്നതും
കുന്നോളം ചിന്തകള്‍ കുത്തി നോവിച്ചതും
പുറത്തു ചാടിയ ചിന്ത നിവര്ന്നതും
കുഴിയില്‍ അകപ്പെട്ട അപരനെ കണ്ടതും
അകന്നു മാറി അസഭ്യം പറഞ്ഞതും
അപരന്‍ രക്ഷപെട്ട് മറ്റൊരാള്‍ വീണതും
വീണത്‌ വിദ്യയായ്‌ വീണ്ടും തുടര്‍ന്നതും
കുഴിയെ പഴിച്ചതും വീണ്ടും കുഴിച്ചതും
ജീവിതയാത്രയില് തുടര്‍ന്ന് പോകുന്നതും
എന്തിനേറെ പറഞ്ഞു തളരുന്നു .....
കുഴികള്‍ അനവധി ...കുരുക്കോ ..നിരവധി ...
 
നന്ദിനി ‍

6 comments:

  1. അപരന്‍ രക്ഷപെട്ട് മറ്റൊരാള്‍ വീണതും
    വീണത്‌ വിദ്യയായ്‌ വീണ്ടും തുടര്‍ന്നതും
    കുഴിയെ പഴിച്ചതും ..good nandhini chechy

    ReplyDelete
  2. കുഴികള്‍ അനവധി ...കുരുക്കോ ..നിരവധി ...

    ReplyDelete
  3. എന്തിനേറെ പറഞ്ഞു തളരുന്നു .....
    കുഴികള്‍ അനവധി ...കുരുക്കോ ..നിരവധി

    ReplyDelete
  4. എല്ലാതിനെയും പഴിച്ച് നമ്മുക്ക് മുന്നേറാം....

    ReplyDelete
  5. കവിത നന്നായി ....ആശംസകള്‍

    ReplyDelete
  6. Paima...., Khaadu..., Athmarathi...,Sankalppangal... Achoose...Thanks a lot..

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..