Monday, December 17, 2012

ആരുണ്ട് .....

സ്പന്ദനം 


മടിയില്‍ തുടങ്ങും  തലോടല്‍ വഴിമാറി
മടിയില്‍ ഒടുങ്ങി വലയും കുടുംബങ്ങള്‍ ...
അവകാശസീമ തന്‍ നിയമസംഹിത 
മടിയാതെ ഏകും സ്വത്തിന്‍ കരുത്തിലായ് ...
ഉത്തുംഗഭാവ പരകോടി പുല്‍കുന്ന 
മക്കള്‍ വസിക്കുമാ മാളികപ്പുരയിലായ്...
പൊടിയുന്ന കണ്ണീര്‍ തുടയ്ക്കാനറയ്ക്കുന്ന
നഗ്നസത്യത്തിന്‍ പൊരുള്‍ അറിഞ്ഞീടുമ്പോള്‍.......
മടിയില്‍ തുടങ്ങി വടിയില്‍ ഒടുങ്ങി 
കാലചക്രത്തിന്‍ ഇടയില്‍ കുടുങ്ങി ....
കുരുക്കഴിക്കാന്‍ വന്ന ആളിന്‍ കുരുക്കില്‍ 
പിടയും തലകള്‍ കഥ പറഞ്ഞീടുമ്പോള്‍....
തുലോം ബുദ്ധി തന്‍ തിരി തെളിച്ചീടുവാന്‍
ആരുണ്ട്‌ ...ആരുണ്ട് ...മുഴങ്ങുന്നു   ചോദ്യങ്ങള്‍ ...

നന്ദിനി    
          

4 comments:

  1. മുഴങ്ങുന്ന ചോദ്യങ്ങള്‍ .........നന്നായി

    ReplyDelete
  2. എല്ലാവർക്കും ആ ബുദ്ധിയുണ്ടാകട്ടെ....
    കവിത നന്നായി
    ശുഭാശംസകൾ.........

    ReplyDelete
  3. നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
  4. നന്നായിരിക്കുന്നു

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..