Tuesday, December 4, 2012

ഓര്‍മ്മയില്‍ ഓളങ്ങള്‍

സ്പന്ദനം

 
മണലൂറ്റി കുഴികള്‍‍ നിറഞ്ഞൊരാ പുഴ ചൊല്ലി
കുണുങ്ങി ഒഴുകിയ ബാല്യസ്മരണകള്‍ ...
ചിറകു കുഴഞ്ഞൊരാ ദേശാടനപക്ഷി
തിരഞ്ഞതോ പണ്ടു ചേക്കേറിയ വന്മരം ...
നാട്ടുവര്‍ത്തമാനം നാമ്പിട്ട മരച്ചുവട്
സ്വീകരണ മുറിയില്‍ ഒരോര്‍മ്മയായ് തീരവേ ...
സംസ്കാര തുറവിയില്‍ വന്ദ്യവയോധിക
ഓര്‍ത്തതോ മാറു മറയ്ക്കാന്‍ കൊതിച്ച നാള്‍ ...
മറ കെട്ടി പേറെടുത്ത വയറ്റാട്ടി
ചൊല്ലി കലികാലം ..പ്രസവം ..ശിവ ശിവ ..
ഓര്‍മ്മകള്‍ ചുറ്റിലും ഓളങ്ങള്‍ തീര്‍ക്കവേ
   ഒളിച്ചിരിക്കാനായ് ഒന്നടയ്ക്കട്ടെ കണ്ണുകള്‍ ..
നന്ദിനി ‍

4 comments:

  1. ഓർമ്മകൾക്കെന്തു സുഗന്ധം........
    ആത്മാവിൻ നഷ്ട സുഗന്ധം...........
    ശുഭാശംസകൾ...............

    ReplyDelete
  2. ഓര്‍മ്മകള്‍ ചുറ്റും ഓളം തീര്‍ക്കുമ്പോള്‍ ഒളിച്ചിരിയ്ക്കാതെ

    ReplyDelete
  3. കുണുങ്ങി ഒഴുകുന്ന സ്മരണകള്‍

    ReplyDelete
  4. കാലത്തിന്റെയൊരു ഒരു പോക്ക്..!!
    എവിടെയോ കണ്ണടച്ചിരിക്കുന്ന ഒരു തരളമനസ്സെന്റെ കമ്പ്യൂട്ടറിന്റെ കണ്മുന്നില്‍ ...

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..