കുറ്റമറ്റതാം ഉറ്റബന്ധങ്ങളിൽ
കുത്സിത സ്നേഹ ബന്ധിത പ്രേരണ ..
ഊറ്റമുൾകൊണ്ട ചിരകാല സ്മരണയിൽ
ഉറ്റവർ ഉടയവർ സർവ്വസമസ്യകൾ..
ഉറ്റവർ ചൊല്ലിപ്പഴകിയ പാഠങ്ങൾ
ഉറ്റസ്നേഹത്തിൻ പരിലാളനങ്ങളായ് ..
ഏറ്റുവാങ്ങി വളർന്ന തലമുറ
ഉറ്റവരെ ഊറ്റും കലികാല കാഴ്ചകൾ ..
ഉടയവർ മാറിമറിഞ്ഞു വന്നീടവേ
ഉറ്റവർ ദൂരെ മറഞ്ഞു നിന്നീടവേ ..
പോയ കാലങ്ങളാം പേറ്റുനോവുകൾ പോലും
ആട്ടിയകറ്റി ഉടയവർ വാഴവേ ..
ഇറ്റുസ്നേഹത്തിനായ് കേഴും മനസ്സുകൾ
ഇരകളായ് മാറി കുരുങ്ങവേ ചൂണ്ടയിൽ ..
പകുത്ത ഹൃദയത്തിൽ പിടഞ്ഞ ജന്മങ്ങളിൽ
ഉറ്റവർ വീണ്‍വാക്കായ് അലിഞ്ഞു പോയീടവേ ..
എന്തിനോ വേണ്ടി തിരഞ്ഞ കണ്‍കോണുകൾ
ആരെയോ തേടി അലഞ്ഞ കടമിഴി ..
ആർക്കോ വേണ്ടി നനഞ്ഞ കവിൾത്തടം
ആരെന്നറിയില്ല ആർക്കെന്നറിയില്ല ..
ആരോ മെനഞ്ഞ തിരക്കഥ തന്നിലെ
ആട്ടക്കാരുടെ ജീവിതക്കാഴ്ചകൾ ..
തന്നിലേയ്ക്കുൾക്കൊണ്ട ഇന്നിൻ തലമുറ
ആടിത്തിമിർത്തുവോ ആട്ടക്കലാശമായ് ...
കലക്കവെള്ളത്തിൽ തെളിഞ്ഞ ചിത്രങ്ങളിൽ
കഷ്ടനഷ്ടക്കണക്കേറി നിന്നീടുമ്പോൾ ..
ഉടയവർ ലാഭത്തിലൂന്നി അകലവേ
ഉറ്റവർക്കായി തെളിയുമോ കൈത്തിരി ...?
നന്ദിനി വർഗീസ്
തെളിയുമോ കൈത്തിരി?
ReplyDeleteസ്വാര്ത വഞ്ചികൾക്കും നിസ്വര്തതയുടെ കൈത്തിരി വഴിവിളക്കാവുമോ?
ReplyDeleteനഷ്ടങ്ങളെ ഓർത്തു ദു:ഖിക്കാതെ, നേട്ടങ്ങൾക്കുവേണ്ടി പരിശ്രമിക്കുക.
ReplyDeleteഅഭിനന്ദനങ്ങൾ
ഉറ്റവർ ചൊല്ലിപ്പഴകിയ പാഠങ്ങൾ
ReplyDeleteഉറ്റസ്നേഹത്തിൻ പരിലാളനങ്ങളായ് ..
ഏറ്റുവാങ്ങി വളർന്ന തലമുറ
ഉറ്റവരെ ഊറ്റും കലികാല കാഴ്ചകൾ ..
നല്ല വരികൾ.സത്യം പറയുന്ന വരികൾ.
ശുഭാശംസകൾ....