Friday, October 14, 2011
Tuesday, October 11, 2011
കുഞ്ഞു കവിതകള്‍
സ്പന്ദനം
സന്ധ്യയില്‍ ചിന്തകളൂന്നി
പ്രഭാതം തന്‍
നെടുവീര്പ്പുകളിലേയ്ക്ക് ....
എത്തി നോക്കുമ്പോള്‍ ..
രാത്രിയുടെ സ്വപ്‌നങ്ങള്‍ തന്‍
ശാന്തത തന്നെ അഭികാമ്യം ...!
-----------------------------------------------
ഓര്‍ക്കുവാന്‍
കഴിയില്ല ....
ഓര്‍ത്താലോ
ഒഴിയില്ല ....
ഒഴിവുകഴിവുമില്ല ....!
-------------------------------------------------
അസ്ഥിരങ്ങളാം
കാത്തിരിപ്പുകളില്‍
അക്ഷമ വിഡ്ഢിത്തരങ്ങള്
വിളമ്പുമ്പോള്‍ ...
തിരുത്തപ്പെടുന്നോരാ
തീരുമാനങ്ങളില്‍ ...
കാത്തിരിപ്പിനന്ത്യം
നീളുന്ന പാളങ്ങള്‍ .....
--------------------------------------------------
നന്ദിനി
ഭരണ വഴി
സ്പന്ദനം
മരവിച്ച തലച്ചോറിന്
തിരിച്ചറിവില്ലായ്മ തന്‍ ..
ഫലമായി വന്നിടും
ബോധക്ഷയത്തിനെ...
കര്‍മ്മാന്ത്യ വേളയില്‍
ധൈര്യമായി കരുതിയാല്‍ ....
കോട്ടം ഭവിക്കുന്ന
ബുദ്ധി സ്ഥിരതയെ ..
അടിച്ചമര്‍ത്താനിന്നു
ഭരണത്തിനാവുമോ ...?
നീതി ന്യായങ്ങള്‍ തന്‍
വാഗ്വാദ വര്‍ഷത്തില്‍ ....
മരവിച്ച മനസാക്ഷി
ഓതുന്ന സത്യങ്ങള്‍ ...
സാക്ഷിയെ പ്രതിക്കൂട്ടില്‍
നിറുത്തുന്ന നീതിയില്‍ ....
അപ്രസക്തങ്ങളീ
ചിന്താസരണികള്‍ .....!
നന്ദിനി
Monday, October 3, 2011
പൊയ് മുഖങ്ങള്‍
സ്പന്ദനം
സൗന്ദര്യ സ്ഥാനത്തു മുഖമാണ് മുഖ മുദ്ര
കണ്ണാടി വെറുമൊരു പൊയ്മുഖം മാത്രവും ...
ചങ്ങാതി കണ്ണാടി സങ്കല്പം പൊയ്മുഖം
മനസ്സ് തന്‍ സൗന്ദര്യം മനുജന് കരണീയം.
വെളുത്തു തുടുത്തു ചുവന്നു തുടുക്കുന്ന
പൊയ്മുഖക്കോലങ്ങള് അണിയുന്ന ആടകള്...
പഴുത്തു പുഴുത്ത വ്രണങ്ങള്‍ ചുമക്കുന്ന
പഴഞ്ചാക്ക് സമമാണ് കഥയില്‍ പതിരില്ല .
സത്യം ഒളിക്കുന്ന കണ്ണില്‍ പതിയുന്ന ...
സാന്ത്വന രഹിതമാം നീതി പീ൦ങ്ങളില്‍
അണിയാനറയ്ക്കുന്ന പൊയ്മുഖം പേറുന്നു
ദുരഭിമാനത്തിന്‍ വിഴുപ്പേറും ഭാണ്ഡങ്ങള്...
നന്ദിനി
Tuesday, September 27, 2011
കറക്കം
സ്പന്ദനം
ഒന്നു കൂടെ നോക്കാം ...
പക്ഷെ ...ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല ....
മറഡോണയുടെ കസര്‍ത്ത് ഒന്നു പരീക്ഷിച്ചു നോക്കിയതാണ് ...
തൊമ്മിക്കുഞ്ഞ് രണ്ടും കല്‍പ്പിച്ചു ഒരു തൊഴി....
ആഹാ ...സംഗതി ഏറ്റു...
കറങ്ങിക്കറങ്ങി പന്ത് വലയിലേയ്ക്ക് ....
കാണികള്‍ ആര്‍ത്തിരമ്പി ...
മുന്‍നിരയില് കളി കണ്ടുകൊണ്ടിരുന്ന കൊച്ചവുസേപ്പിന് സഹിച്ചില്ല ...
തൊമ്മിക്കുഞ്ഞ് കസറുന്നു ...
തൊമ്മിക്കുഞ്ഞ് കസറുന്നു ...
കൊച്ചവുസേപ്പ് ഒന്നു മുരടനക്കി ..
തിരിഞ്ഞു നോക്കിയ ഗോപാലന്റ്റെ ചെവിയില്‍ മുഴങ്ങിയ
ശബ്ദം ഇതായിരുന്നു ....
തിരിഞ്ഞു നോക്കിയ ഗോപാലന്റ്റെ ചെവിയില്‍ മുഴങ്ങിയ
ശബ്ദം ഇതായിരുന്നു ....
" പണ്ടൊരുത്തന്‍ ഒന്ന് കസറിയതാ..ഇപ്പോഴും ഭൂമി കറക്കം നിറുത്തിയിട്ടില്ല ..."
കൊച്ചവുസേപ്പ് ഒന്ന് കൂടി ഞെളിഞ്ഞിരുന്നു ...
നന്ദിനി
Sunday, September 18, 2011
സ്വം
സ്പന്ദനം
സ്വന്തം ഇച്ഛയാണൊന്നാമതെന്നത്
സ്വേച്ഛധിപതിക്ക് സ്വന്തം അത് തീര്‍ച്ച ...
സ്വം എന്ന സ്വത്തിനെ സത്വമായ് മാറ്റിയാല്‍
സ്വമ്മിന്നിരിപ്പിടം നാവാണത് തീര്‍ച്ച ....
ഇച്ഛയില് സ്വേച്ഛo കടന്നു കൂടീടുമ്പോള്‍
നാവു തന്‍ തുമ്പില്‍ വരുമെന്നത് തീര്‍ച്ച ....
തളര്‍ച്ച മറക്കുന്ന നാവു മറക്കുന്നു
ഉയര്‍ച്ച പകരുന്ന കേള്‍വി അത് തീര്‍ച്ച ...
ഇച്ഛയെ സ്വേച്ഛമായ് കല്പ്പിച്ചകറ്റുമ്പോള്‍
ഇച്ഛയ്ക്കളവുകോല് ബുദ്ധി അത് തീര്‍ച്ച ...
ഇച്ഛയും സ്വേച്ഛയും ഒത്തു ചേര്‍ന്നീടുമ്പോള്
തുച്ഛമാകുന്നതോ ...? ഇച്ഛ ..അത് തീര്‍ച്ച ....
നന്ദിനി
Sunday, September 11, 2011
കുഞ്ഞു ജീവിതം
സ്പന്ദനം
ജഗത് പിതാവ് തന്‍ മഹാദാനങ്ങളില്‍
മഹത് ജന്മങ്ങളാം കുഞ്ഞു മിടിപ്പുകള്‍
നാമ്പെടും ഹൃദയത്തില്‍ പിന്നീടുദരത്തില്‍
മൊട്ടിടും ജന്മങ്ങള്‍ ജീവിത വല്ലിയില്‍ ...
"സമയത്തില്‍ അനുഭവവേദ്യമായീടുന്ന....
സൗഭാഗ്യസാന്ദ്രമാം കുഞ്ഞു തുടിപ്പുകള്‍ "
സൗഭാഗ്യസാന്ദ്രമാം കുഞ്ഞു തുടിപ്പുകള്‍ "
രൂപഭാവങ്ങളും ജീവഗതികളും
ചിത്രീകരിച്ചു മിനുക്കി ഒരുക്കുമ്പോള്‍ .....
സൂത്രങ്ങള്‍ ആസൂത്രിതമായി മാറുന്നു ...
തഴുകും കരങ്ങളിന്നായുധമേറുന്നു....
അന്ധകാരത്തിലൂടന്ധരായ് തീരുന്നു ...
അറവുശാലയായ് മാറുന്ന ഉദരങ്ങള്‍ ...
നന്ദിനി
Subscribe to:
Posts (Atom)





