Monday, March 12, 2012

കുഞ്ഞു കവിതകള്‍

  സ്പന്ദനം

സുരക്ഷിതത്വം തത്വമായി
രക്ഷക ദൌത്യം നിര്‍വഹിക്കുമ്പോള്‍ ..
നഷ്ടപ്പെടുന്നതോ ...സുരക്ഷിതത്വബോധം
സുനിശ്ചയം !
------------------------------------------------
നിശ്ചയ ദാര്‍ഡ്യം നല്ലത് ..
അടിസ്ഥാനം ..
നീതിപൂര്‍വ്വകമാം ദൃഡതയില്..
നിശ്ചിതമെങ്കില്‍ ...!
----------------------------------------------------
എന്തിനോ വേണ്ടി ഓടുന്നു
എന്തോ തേടി അലയുന്നു ..
ഓട്ടവും അലച്ചിലും തീരുമ്പോള്‍
സംതൃപ്തി തേടി വലയുന്നു ...
------------------------------------------------------
വ്യക്തികള്‍ സ്വയമേ
വിഗ്രഹമാകുമ്പോള്‍ ..
വ്യക്തിത്വ വികസനം
നാല് ചുവരുകളാല്
ബന്ധിതം !‍ ‍
---------------------------------------------------
നന്ദിനി

7 comments:

  1. നല്ല കാഴ്ച്ചപ്പാടുകള്‍ ആണല്ലോ.

    ReplyDelete
  2. അനിച്ചിതത്വം നിഴലായി ഉണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്ന വരികള്‍ .വളരെ വ്യക്തമായി ചെറിയ വരികളില്‍ അത് ഭംഗിയായി അവതരിപ്പിച്ചു .ആശംസകള്‍

    ReplyDelete
  3. എന്തിനോ വേണ്ടി ഓടുന്നു
    എന്തോ തേടി അലയുന്നു ..
    ഓട്ടവും അലച്ചിലും തീരുമ്പോള്‍
    സംതൃപ്തി തേടി വലയുന്നു ...


    എനിക്കീ വരികള്‍ വളരെ ഇഷ്ടായി...
    നല്ല വരികള്‍.......

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..