Thursday, March 22, 2012

ഞാന്‍ ..ഒരു ചോദ്യം ?

സ്പന്ദനം

ഒരു മണല്‍ത്തരി ചോദിച്ചു
"ഞാനാര്  .."?
ഒരു കൊടുമുടി ചോദിച്ചു
"ഞാനാര്  .."?
അത് കേട്ടു മരങ്ങള്‍ പരസ്പരം ചോദിച്ചു
" ഞങ്ങളാര്..."?
ചോദ്യങ്ങള്‍ വാനോളം ഉയര്‍ന്നപ്പോള്‍ ..
സൂര്യചന്ദ്രനക്ഷത്ര സമൂഹം  ചോദിച്ചു
" ഞങ്ങളാര്   ..ഞങ്ങളാര്  .."?
താഴെ നിന്ന് തലയുയര്‍ത്തി
തന്നിഷ്ടക്കാരന്‍  പറഞ്ഞു ..
" ഞാന്...‍ ഞാന്‍ തന്നെ .."

നന്ദിനി

9 comments:

  1. മണ്ണിനും വിണ്ണിനുമില്ലാത്ത 'അഹം'എന്ന ഭാവം മനുഷ്യനു മാത്രം.അര്‍ത്ഥവത്തായ കവിതയ്ക്ക് അകം നിറഞ്ഞ അഭിനന്ദനങ്ങള്‍ !

    ReplyDelete
  2. ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുമ്പോൾ...അവസാനം ഞാനിൽ അവസാനിക്കുന്നു.ആശംസകൾ..

    ReplyDelete
  3. വല്ലാത്തൊരു പ്രശ്നക്കാരന്‍....ഈ ഞാന്‍.


    കെ.വി. സൈമണ്‍ സാര്‍ പറയുന്നു “മണലഖിലമെണ്ണിടാം, ചണ്ഡവാതത്തിനെ കയറതില്‍ നിയന്ത്രിച്ച് കെട്ടിനിര്‍ത്തീടലാം, ജലനിധി കുടിച്ചിടാം...ഹൃദയവൃഷഭത്തിനെ സംയമിപ്പിപ്പതില്‍ പെരിയ പണിയെന്തഹോ മാനുഷര്‍ക്കിഭ്ഭുവി..!!! സത്യം.

    ReplyDelete
  4. കവിത നന്നായിരിക്കുന്നു.ഇഷ്ടപ്പെട്ടു

    ReplyDelete
  5. എന്തെ, മനുഷ്യന്‍ മാത്രം
    ആ ചോദ്യം
    ചോടിചീല്ല!!!

    ReplyDelete
  6. തന്നിഷ്ടക്കാരനായ ‘ഞാനെന്ന ഭാവ’ത്തിനെ മനസ്സിലാക്കാൻ സാധിക്കുന്നു. എന്നാൽ, ‘ഞാനാര്?’, ‘ഞങ്ങളാര്?’ എന്ന ചോദ്യത്തിനുപകരം, ആരെന്നു പറയിപ്പിക്കുകകൂടി ചെയ്താൽ നല്ലനല്ല ആശയങ്ങൾ ഉൾപ്പെടുത്താനാകും. (അനേകം മൺതരികൾ ചേരുമ്പോൾ ഒരു പാറയും, അനേകം പാറകൾ കൂടിച്ചേരുമ്പോൾ മലയും ആകുന്നതുപോലെ....) വീണ്ടും എഴുതുക...ഭാവുകങ്ങൾ....

    ReplyDelete
  7. താഴെ നിന്ന് തലയുയര്‍ത്തി
    തന്നിഷ്ടക്കാരന്‍ പറഞ്ഞു ..
    " ഞാന്...‍ ഞാന്‍ തന്നെ .."

    ഞാന്‍ എന്നാ ഭാവം...!!

    ReplyDelete
  8. അസാന്നിദ്ധ്യം കൊണ്ട് സദാ സാന്നിദ്ധ്യമറിയിയ്ക്കുന്ന നീയാര്..?

    കവിത ഇഷ്ടമായി.. ആശംസകള്‍!

    ReplyDelete
  9. നല്ല വരികള്‍......ഒരുപാടിഷ്ടായി...

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..