Monday, April 2, 2012

നോട്ടത്തില്‍ ഒരു നേട്ടം

സ്പന്ദനം

ഒരു നോട്ടത്തില്‍ ഒരുമിക്കും
ഒരു നോട്ടത്തില്‍ നേട്ടമാകും
നോട്ടത്തില്‍ നേട്ടങ്ങള്‍ തേടുന്നോര്
നേടും നേട്ടങ്ങളില്‍ ...
നോട്ടം വയ്ക്കുന്നവര്‍ തന്‍ നോട്ടത്തെ
ഒരു നോട്ടത്തില്‍ അടക്കിയാല്‍ ...
നോട്ടത്തിന്‍ നേട്ടം
കടിഞ്ഞാണിന്‍  തുല്യം തീര്‍ച്ച ..!

നന്ദിനി 

5 comments:

  1. ഒത്തിരി നോക്കിയിട്ടും അവള്‍ നോക്കിയില്ല
    വിട്ടില്ല പിന്നേം പിന്നേം നോക്കി
    ഒരു പൊടിക്ക് പോലും അവള്‍ നോക്കിയില്ല
    അടുത്ത ദിവസവും അതിനടുത്ത ദിവസവും നോക്കി എന്നിട്ടും......


    ദിനങ്ങള്‍ കടന്നു പോയി ,നോട്ടം മാത്രം അങ്ങനെ തന്നെ
    അവള്‍ ഒളികണ്ണിട്ടു നോക്കാന്‍ തുടങ്ങി,പിന്നൊരിക്കല്‍
    നാള്‍ കുറെ കഴിഞ്ഞപ്പോള്‍ ഒളികണ്ണ് നേര്‍കണ്ണായി .
    പോക പോകെ നോട്ടങ്ങളുടെ ശക്തി കൂടാന്‍ തുടങ്ങി

    കണ്ണുകള്‍ ഇരട്ടിച്ചു ...അത് നാലായി,എട്ടായി ,നൂറായി



    സൂര്യന്‍ പലവട്ടം ഉദിച്ചസ്തമിച്ചു
    ഇപ്പോള്‍ നാട്ടുകാരും വീട്ടുകാരും എല്ലാരും നോക്കുന്നുണ്ട് അവളെ


    അവള് നോക്കുന്നുണ്ട് അവനെ
    പ്രതീക്ഷയോടെ,


    അവനും നോക്കുന്നുണ്ട് ,.............മറ്റൊരുവളെ ആണെന്ന്‍ മാത്രം....

    ReplyDelete
  2. കണ്ണിനെ ഹൃദയം പിന്തുടരാതിരിക്കട്ടെ

    ReplyDelete
  3. നോക്കാൻ വേണ്ടി നോക്കരുത്
    നോക്കാതിരിക്കാൻ വേണ്ടി നോക്കാതിരിക്കരുത്
    നേടാൻ വേണ്ടി നോക്കരുത്
    നേടാതിരിക്കാൻ വേണ്ടി നോക്കാതിരിക്കരുത്
    ...ശുഭം...

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..