Thursday, November 15, 2012

മൗനവീക്ഷണം

സ്പന്ദനം  




അപ്രിയ സത്യത്തില്‍ മൗനമോ ഭൂഷണം 
സത്യസംവാദത്തില്‍  മൗനമോ ദൂഷണം ..
മൗനം  ഭജിക്കുന്ന ഭിക്ഷു സമക്ഷത്തില്‍ 
ആത്മ സാക്ഷാത്കാര ഭഗവത് സാമീപ്യവും ..

          മൗനമാണിന്നു തന്‍ മൂടുപടമെന്ന്‍ 
          ഭീരു പറഞ്ഞു ഫലിപ്പിച്ച വാക്കുകള്‍ ...
          മൗനം ത്യജിക്കുന്ന വാഗ്മി ഭയക്കുന്നു 
          മൗനമനസ്സു തന്‍ ലക്ഷണ പിശകുകള്‍.....

മൗനമേ ..എന്തിനു മൗനിയാകുന്നു നീ ...
മൗനി  സമൂഹത്തില്‍ മാന്യനോ  ചൊല്ലു  നീ...
മൗനമേ ...നല്ലത് അപ്രിയ നേരത്ത് ...
മൗനീ ...മറക്കല്ലേ ...സത്യമാം  വാക്കുകള്‍ ...


നന്ദിനി      


4 comments:

  1. മൗനമെന്ന അക്ഷര സാഗരം മിണ്ടാതെ പരയുന്നു.
    അപ്രിയ നേരങ്ങലിൽ ചെറൂതിരയായി തഴുകിയും അല്ലെങ്കിൽ ആഞ്ഞടിച്ചും
    നന്നായി

    ReplyDelete

  2. മൌന വീക്ഷണം
    ബന്ധനമില്ലാത്ത
    സുന്ദര വീക്ഷണം ...
    അഭിനന്ദനങ്ങള്‍ .

    ReplyDelete
  3. മൌനത്തിന്റെ വിവിധ ഭാവങ്ങള്‍..
    അത് അവസരത്തിന് ഒത്തു സംവദിക്കുന്നവ
    ആവുമ്പോള്‍ പല മൌനത്തിന്റെയും തോടുകള്‍
    പൊട്ടിക്കാന്‍ കരുത്തുള്ളവ ആവും.....നല്ല വീക്ഷണം...

    മറ്റുള്ളവ വായിച്ചു..എല്ലാ കവിതകളിലും ഒരു ദാര്‍ശനിക
    വീക്ഷണം ഉണ്ട്..അഭിനന്ദനങ്ങള്‍...ഇനിയും എഴുതുക....

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..