സ്പന്ദനം
ഉദരത്തിലുരുവായ ആ ചെറു സ്പന്ദനം
ജനനിയ്ക്ക് സ്വന്തം , മാതൃത്വം സുന്ദരം ...
ഉദരം കൊതിയ്ക്കുന്ന അദ്ഭുത സ്പര്‍ശനം
നിവര്‍ത്തും കരങ്ങളില്‍ ഉയരുന്ന ലാളനം ....
കുഞ്ഞിന്‍ വികാരങ്ങള്‍ അറിയും ജനനിയും
കുഞ്ഞനക്കങ്ങളും കുഞ്ഞിന്‍ തിരിച്ചിലും...
ആ രഹസ്യങ്ങളോ ..സ്വകാര്യ സത്യങ്ങള്‍
അമ്മയും കുഞ്ഞും, ആ ഉദരബന്ധവും...
പിടഞ്ഞു പുളയുന്ന പിറവിക്കൊടുവിലായ്
പിഞ്ചു പൈതലിന്‍ ഗൃഹപ്രവേശത്തിനായ്..
കുത്തി വയ്ക്കല്ലേ ..പ്രസവ സംസ്കാരങ്ങള്‍
നുള്ളിക്കളയല്ലേ...ആ കുഞ്ഞു ജീവിതം ...
ചൊല്ലൂ ജനനി, സമൂഹത്തിനേകുക..
നിന്നമ്മ പറയാത്ത ...സന്ദേശമേകുക..
മാതൃത്വമേ...പ്രിയ മാതൃഭാവങ്ങളെ ..
കണ്ണടയ്ക്കൂ ..വരിയ്ക്കൂ ഇരുളിനെ..
നന്ദിനി
വരിയ്ക്കൂ ഇരുളിനെ...
ReplyDeleteഇരുളാണോ സുഖപ്രദം
ഇതു കൊള്ളാല്ലോ നന്ദിനി
ReplyDeleteഇവിടെ ഇതാദ്യം, വീണ്ടും
എഴുതുക, ആശംസകള്‍
നവജാത ശിശുവിനെ മൂവീ ക്യാമറയ്ക്കു മുന്നിലേക്കു പെറ്റിടുന്നവരുടെ
ReplyDeleteകാലമാണു.... കലികാലം അല്ലേ?
സൗഗന്ധികാരാമം ..ഒരുപാട് നന്ദി
ReplyDeleteഅതേ ..ഈ സംസ്കാരത്തില്‍ മാതൃഹൃദ യങ്ങളുടെ തേങ്ങല്‍
ഒന്നെഴുതിയതാണ്...
ഈ സംസ്കാരത്തിന്റ്റെ പേരില്‍ മാതൃഹൃദയങ്ങള്
കണ്ണടച്ചിരുട്ടാക്കേണ്ടതായി വരുമെന്നാണ് ഞാന്‍
എഴുതിയത്.....അജിത് സര്‍ ഒരുപാട് നന്ദി ...
ഒരുപാട് നന്ദി ...ariel sir
പിടഞ്ഞു പുളയുന്ന പിറവിക്കൊടുവിലായ്
ReplyDeleteപിഞ്ചു പൈതലിന്‍ ഗൃഹപ്രവേശത്തിനായ്..
കുത്തി വയ്ക്കല്ലേ ..പ്രസവ സംസ്കാരങ്ങള്‍
നുള്ളിക്കളയല്ലേ...ആ കുഞ്ഞു ജീവിതം ...
kollam nandini...appreciated.
പിടഞ്ഞു പുളയുന്ന പിറവിക്കൊടുവിലായ്
ReplyDeleteപിഞ്ചു പൈതലിന്‍ ഗൃഹപ്രവേശത്തിനായ്..
കുത്തി വയ്ക്കല്ലേ ..പ്രസവ സംസ്കാരങ്ങള്‍
നുള്ളിക്കളയല്ലേ...ആ കുഞ്ഞു ജീവിതം ...
appreciated nandini..
കവിതക്കെന്റെ ആശംസകൾ
ReplyDeleteഅമ്മപ്പാല് പോലെ മധുരം.
ReplyDelete