സ്പന്ദനം
നന്ദിനി
മുട്ടിയുരുമ്മിയിരിക്കും ഇണകളില്‍
സംസാരം അക്ഷിയില്‍ അന്തിയുറങ്ങുമ്പോള്‍ ..
സാത്വിക പാന്ഥര്‍ തിരയും വഴികളില്‍
സംസാരസാഗരം പെയ്തിറങ്ങീടുമ്പോള്...
സംസാരശുദ്ധിയില് രൂപം ഭവിക്കുന്ന
സംസ്കാരം സമൂഹത്തിനുണ്മ നല്കീടുമ്പോള്...
പുറം മോടി കാട്ടി മിനുക്കി ഒരുക്കുന്ന
സംസാരം സാമൂഹ്യസംസ്കാരമാകുമ്പോള്‍ ...
സംസ്കരിക്കപ്പെടും സത്യസന്ധതയിലായ്
ഒറ്റപ്പെടുന്നതോ ....ശുദ്ധ മനസ്സാക്ഷി !
നന്ദിനി
ഒറ്റപ്പെട്ടാലെന്ത്
ReplyDeleteശുദ്ധമന:സ്സാക്ഷി കാത്തുകൊള്ളുക
ഇത് ചിലര്‍ ത്യജിച്ചിട്ട് അവരുടെ കപ്പല്‍ തകര്‍ന്നുപോയിട്ടുമുണ്ട്