ഹൃദയ തന്ത്രികളില്‍
കുളിര്‍ തെന്നലായ് തഴുകുവാന്‍
ജീവിത യാത്രയില്‍
കൈതാങ്ങായ് തീരുവാന്‍
ഓര്‍മകളുടെ മണിച്ചെപ്പില്‍
നാദമായ് മാറുവാന്‍
ആധികളില്‍ വ്യാധികളില്‍
സാന്ദ്വനമായ് തീരുവാന്‍
അക്ഷരങ്ങളില്‍ ചാലിച്ച
ഒരു സിന്ധൂര പൊട്ടു പോലെ...
ഒരു മിഴിനീര്‍കണ൦ പോലെ ...
ഒരു കുളിരായ്....
ഒരു കാറ്റായ്....
തഴുകി തലോടു൦മ്പോള്‍ .......
എന്നിലെ എന്നെ .......
ചേര്‍ത്തണയ്ക്കുന്ന ആ കരം.....
താങ്ങായ് തീരുന്ന ആ കരം.....
ആത്മനാഥനാം യേശുവേ ...
ഒരായിരം നന്ദി ...
നന്ദിനി
No comments:
Post a Comment
അഭിപ്രായം പറയാതെ പോകല്ലേ ..