സ്പന്ദനം
ഒരുപാടു മോഹങ്ങള്‍
കുത്തി നിറച്ചൊരു
പഴഞ്ചാക്ക് പോലവേ
ഞാനിരിപ്പു
ഒരു തരി ഇട പോലും
ബാക്കി വയ്ക്കാതെ ഞാന്‍
മോഹങ്ങളാലെ
നിറച്ചതിനെ
പലതരം മോഹങ്ങള്‍
എറ്റക്കുറച്ചിലായ്
അവിടവിടെ തള്ളി
മുഴച്ചു നില്‍പ്പു
ചാക്കിന്നടിയിലായ്
ഉള്ള മോഹങ്ങളോ
ഞെങ്ങിഞെരുങ്ങി
പൊടിഞ്ഞു പോയ്
അങ്ങനെയുണ്ടായ
ഇടയതിന്നുള്ളിലായ്
പിന്നെയും മോഹങ്ങള്‍
ഞാന്‍ നിറച്ചു
എന്നാല്‍ ഞാനോര്‍ത്തില്ല
എന്നിലെ മോഹങ്ങള്‍
ഓരോന്നോരോന്നായ്
തീരുന്നത്
ചാക്കതിന്നുള്ളിലായ്
പെരുകുന്ന മോഹങ്ങള്‍
പഴകി പൊടിഞ്ഞു
ദ്രവിച്ചു പോയി
ജീര്‍ണിച്ചു പോയൊരാ
ഉള്ളിലെ മോഹങ്ങള്‍
ചാക്കിനെ അപ്പാടെ
കാര്‍ന്നു തിന്നു
ഒടുവില്‍ ശേഷിച്ചതോ
ഒരു പിടി പൊടി മാത്രം
ഒരു ചെറു കൂനയായ്
വീണു ഭൂവി ല്‍
കാറ്റിന്റ്റെ വിക്രുതിയാല്‍
ആ ചെറു കൂനയും
പാറിപ്പറന്നങ്ങു
ദൂരത്തു പോയി ........
നന്ദിനി
No comments:
Post a Comment
അഭിപ്രായം പറയാതെ പോകല്ലേ ..