Sunday, June 26, 2011

സുപ്രഭാതം


സ്പന്ദനം


സുപ്രഭാതം, സ്വരമാധുരികളാല്‍..
സമ്മിശ്രിതം, സരളം, അവര്‍ണനീയം !
രാവിന്റ്റെ എകാന്തതയ്ക്ക് വിരാമമാം..
സുപ്രഭാതത്തിന്‍ കിളി നാദവും.

            അങ്ങകലെ, ഒരു കോഴി കൂവീടുന്നു
             സുപ്രഭാതത്തെ എതിരേലക്കുവാന്‍...
            സ്വാഗതമരുളുന്ന പക്ഷിജാലങ്ങളും
            ശബ്‌ദമുഖരിതം, സുപ്രഭാതം !

രാവിന്റ്റെ  ദു:ഖമാം ,  മഞ്ഞു തന്‍  തുള്ളിയും
തുടച്ചു മാറ്റീടുന്ന ആദിത്യനും..
പുത്തന്‍ പ്രഭാതത്തെ എതിരേല്ക്കുവാനായ്
പൊന്‍ പ്രഭ തൂകുന്നു സ്നേഹപൂര്‍വ്വം..

           വൃക്ഷലതാദികള്‍ പൂക്കളാല്‍ ശോഭിതം..
           ഈ ലോകമെത്ര, സുരഭിലം , സുന്ദരം.. ..
           പക്ഷി മൃഗാദികള്‍  എത്ര  മനോഹരം!
           ഈ ലോക ജീവിതം   എത്ര സുഖകരം !

വിടരാന്‍  വിതുമ്പുന്ന  പൂവ്  തന്‍  ശോഭയും  ...  
തേന്‍ നുകരാന്‍  കൊതിക്കുന്ന വണ്ട്‌ തന്‍ ശബ്ദവും..
കൊക്കി വിളിക്കുന്ന കോഴി തന്‍ ശബ്ദവും...
കുഞ്ഞിനെ പോറ്റുന്ന   അമ്മ തന്‍ സ്നേഹവും

            സുപ്രഭാതം, നീ എത്ര മനോഹരം !
            സുപ്രഭാതം, നീ എത്ര   മഹത്തരം !
            നിത്യനാം ദൈവത്തിന്‍ അതുല്യജ്ഞാനമേ..
            നിത്യ സുരഭില സുന്ദര സൂനമേ....

നന്മതന്‍ വിളനിലമാണ് നീ എന്നാളും
നന്മയാം ഈശന്‍ തന്‍ സമ്മാനവും
സുപ്രഭാതം പോല്‍ നന്മ നിറയുവാന്‍ ...
നന്മ സ്വരൂപാ, കനിഞ്ഞിടേണേ....


                                                           നന്ദിനി

2 comments:

അഭിപ്രായം പറയാതെ പോകല്ലേ ..