എത്ര വിചിത്രമാണീ ലോകമെന്നത്
ഏവര്‍ക്കും ബോധ്യപ്പെടുത്തുന്ന ജീവിതം
നന്മയും തിന്മയും മാറിമറിയുന്ന
നാളുകള്‍ തുഴഞ്ഞു തളരുന്ന ജീവിതം
തിന്മ തന്‍ നിഴലുകള്‍ പിന്തുടര്‍ന്നീടുന്ന
ജന്മത്തില്‍ നന്മയ്ക്ക് സ്ഥാനമോ പിന്നിലും
വളര്‍ന്നു വരുന്നൊരാ നിഴലുകള്‍ തിന്മയ്ക്കു
നല്‍കുന്ന സ്ഥാനമോ നന്മ തന്‍ മോടിയും!
ചിന്തയില്‍ പോലും കടന്നു കൂടുന്നൊരാ
തിന്മയെ എന്തു വിളിക്കണം ഇന്നു നാം ?
നന്മയെന്നാണതിന്‍ പേരെന്ന് വാദിക്കും
തിന്മയെ നന്മയായ് ചിത്രീകരിക്കുന്നവര്‍
എന്നാല്‍ ചോദിക്കട്ടെ , നന്മ തന്‍ പേരെന്ത് ?
നേരും നെറിയും എന്നറിയുന്നവര്‍ തു ച് ചം!..
അങ്ങനെ ചൊല്ലിയാല്‍ സത്യങ്ങള്‍ മാറുമോ ?
നേരറിയത്തവര്‍ അഭിനയ പ്രതിഭകള്‍ !
നന്മയെ വിട്ടിട്ടു തിന്മയെ സ്നേഹിക്കും
മര്‍ത്യന്റ്റെ ജീവിതം ഇന്നേയ്ക്ക് മാത്രവും
ഈ ലോക ജീവിതം നശ്വരം നിശ്ചയം !
അഭിനയപ്രതിഭകള്‍ പമ്പര വിഡ്ഢികള്‍ !
നന്ദിനി
No comments:
Post a Comment
അഭിപ്രായം പറയാതെ പോകല്ലേ ..