സ്പന്ദനം
നന്ദിനി
കാലപ്പഴക്കത്തിന്‍ യവനികയ്ക്കപ്പുറം
കാലമുപേക്ഷിച്ച കടലാസു തോണിയില്‍
യാത്രികരാണ് നാം മുങ്ങിയും പൊങ്ങിയും
യാത്ര തുടരുന്നു ജീവിത തോണിയില്‍
ഇന്നു നാം കാണുന്ന സന്തോഷക്കണികകള്‍
എന്നോ ഒരോര്‍മ്മയായ് മാറി മറിയുമ്പോള്‍
കാണുന്നു ഞാനിതാ കപട ലോകത്തിന്റ്റെ
കാപട്യമെന്നത് നഗ്നമാം സത്യവും
കാലയവനിക ആടിയുലയുമ്പോള്‍
കാലത്തിന്‍ പൊയ്മുഖം പൊട്ടിത്തകരുമ്പോള്‍
കാണുന്നു ഞാനിന്ന് ഏറെ വിരൂപമായ്
കണ്ടാല്‍ അറയ്ക്കുന്ന ജീവിത ദൃശ്യങ്ങള്‍
ഒന്നും ശേഷിക്കില്ല ജീവിത യാത്രയില്‍
ഒന്ന് നിന്നിടുക, ഓര്‍ക്കുക നന്നായിടാന്‍
ശേഷിക്കും ലോകത്തില്‍ നാം മാറ്റി വച്ചൊരു
ശോഷിച്ച സ്നേഹത്തിന്‍ പുസ്തകതാളുകള്‍
നന്ദിനി
No comments:
Post a Comment
അഭിപ്രായം പറയാതെ പോകല്ലേ ..