സ്പന്ദനം
സ്ത്രീയാണ് സൃഷ്ടി തന്‍ മകുടവും തേജസ്സും ...
മാതൃ സ്നേഹം തന്‍ അക്ഷയ ശ്രോതസ്സും ...
സ്തീ ജന്മമേ, നീ കാരുണ്യ വാരിധി ...!
സ്നേഹ മുഖ മുദ്ര നിന്നുടെ ശ്രേയസ്സും....
വിജ്ഞാന വൃക്ഷത്തിന്‍ ആദ്യ പാ൦ങ്ങളില്
മാതൃ സ്നേഹത്തിന്റ്റെ പങ്ക് പ്രധാനവും ...
തളിര്‍ക്കുന്ന ...പൂക്കുന്ന.. ജീവ വൃക്ഷത്തിന്റ്റെ ...
തണലായ് തീരുന്ന പുണ്യമാം ജന്മവും ....
കാലചക്രങ്ങള്‍ തന്‍ കാല്പ്പനികതകളില്‍ ...
വിള്ളലായ് മാറുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യം ...!
അര്‍തഥാന്തരങ്ങളില് മാറ്റം കുറിക്കുമ്പോള്‍
അന്യമായി മാറുന്ന സ്തീയുടെ ജന്മവും ....
ദൃശ്യ മാധ്യമങ്ങളില് കാണുന്ന
സ്ത്രീ തന്‍ കഥകളോ സഹനത്തിന്‍ പുത്രിയും ...!
കരഞ്ഞു കലങ്ങുന്ന കണ്ണില്‍ തെളിയുന്ന ..
സാമാന്യ ബുദ്ധി ത്യജിക്കുന്ന ജന്മങ്ങള്‍ ...!
അര്‍തഥതലങ്ങളില് മാറ്റം അനിവാര്യം ..?
ക്രൂരത ...വക്രത ...കുടില തന്ത്രങ്ങളും....
സ്ത്രീ ജന്മത്തിന്റ്റെ കുത്തകയാണെന്ന....,
ദൃശ്യ മാധ്യമത്തിന്റ്റെ വിക്രിയ ഭീകരം ...!
വേദന വിങ്ങുന്ന കഥയില്‍ തെളിയുന്ന ...
തിന്മ പ്രസരിക്കും മൂല്യ ച്യുതികളില്‍ ...
സ്ത്രീയെന്ന ജന്മത്തെ കോവര്‍ കഴുതയും ...
സിംഹിയുമാക്കിയാല്‍ എന്താണിന്നത്ഭുതം ...!
നന്ദിനി