സ്പന്ദനം
നഷ്ട ബോധത്തിന്റ്റെ
ആഴപ്പരപ്പിലും,
മുത്തുകള്‍ വാരുന്ന
മുക്കുവര്‍ നടുവിലും,
ഉണ്ടേറെ ഓര്‍ക്കുവാന്‍
പൊയ് പോയ കാലത്തിന്‍,
ഉറക്കം കെടുത്തിയ,
ഒട്ടേറെ ഓര്‍മ്മകള്‍ .
ഒരുപാടുയരത്തില്‍
പണികഴിപ്പിച്ചോരാ,
സ്വപ്ന സൗധങ്ങള്‍
തകര്‍ന്നു വീഴുമ്പോഴും.
നാളെ വരും ഒരു
ചാകര, എന്നൊരാ
നല്ല വിചാരമാണവരുടെ
ജീവിതം.
വീശിയടിച്ചു ചുഴറ്റി
എറിയുന്ന,
കാറ്റിന്റ്റെ മുമ്പില്‍
തുഴകള്‍ എടുക്കുമ്പോള്‍,
പറയുവാനേറെയുണ്ടോരോ
മനസ്സിലും,
പോയ കാലത്തിന്റ്റെ
ധീരമാം ഓര്‍മ്മകള്‍!
കൂറ്റന്‍ തിരമാല
ആര്‍ത്തു വരുമ്പോഴും,
ചങ്കുറപ്പോടെ വല
എറി ഞ്ഞീടുന്ന,
കടലാണവര്‍ക്കന്നം
എന്നൊരാ വാസ്തവം,
കടലോളമാണവര്‍ക്കെന്നത്
നിശ്ചയം !
പൊട്ടിത്തകരുന്ന
പളുങ്കു പാത്രത്തിന്റ്റെ,
വക്കുകള്‍ മാത്രമായി
മാറുന്ന ഓര്‍മ്മകള്‍ .
ഓര്‍ക്കുകയില്ലവര്‍,
ഓര്‍ത്താല്‍, അവര്‍ക്കില്ല
ജീവിതം എന്നത്
പച്ച പരമാര്‍ത്ഥം !
നന്ദിനി
No comments:
Post a Comment
അഭിപ്രായം പറയാതെ പോകല്ലേ ..