Tuesday, July 19, 2011

മുള്‍വനം

സ്പന്ദനം


മുള്ളുകള്‍ തിങ്ങിയ
ആ കുഞ്ഞു കാടിന്ന്
മുള്‍ വനമായിതാ
മാറുന്നു പെട്ടെന്ന്
                          നടന്നു കയറുവാന്‍
                          സാധിച്ച കാടിന്ന്
                          വല്ലാതെ മാറുന്നു
                          കൂരിരുള്‍ നിറയുന്നു .
കൂര്‍ത്തു മൂര്‍ത്തുള്ളോരാ
മുള്ളുകള്‍ കാടിന്റ്റെ
അരികില്‍ എഴുന്നങ്ങു
നില്‍ക്കുന്നു ഹാ കഷ്ടം !
                        അടുത്തേയ്ക്ക് ചെല്ലുവാന്‍
                        പോലും കഴിയാതെ
                        നിസ്സഹായയായി ഞാന്‍
                        മാറിനിന്നൂ ദൂരെ ...
നാഥന്‍ തന്‍ സ്നേഹം
രുചിച്ചറിഞ്ഞീടുവാന്‍
നാഥനെ കാണുവാന്‍
ആ മൊഴി കേള്‍ക്കുവാന്‍ ...
                           നാഥന്റ്റെ പക്കല്‍
                           അണഞ്ഞീ ടുവാനായി
                            ആ മുള്‍ വനം ഞാനോ
                            താണ്ടണം നിശ്ചയം !
എന്നാല്‍ എനിക്കിന്ന്
എത്രയോ ദുഷ്കരം !
താണ്ടുവാനുള്ലോരാ
കാടോ ഭയാനകം !
                             കൂരിരുള്‍ തിങ്ങിയ
                             ആ മുള്‍ വനത്തില്‍ ഞാന്‍
                             ഏകാകിയാകുന്നു
                              ലോകം വെറുക്കുന്നു !
നാഥന്റ്റെ  ആജ്ഞ
ശിരസ്സാ വഹിച്ചു ഞാന്‍
കണ്ണുമടച്ചിതാ
മുന്നോട്ട് നീങ്ങുന്നു .
                                കാലില്‍ തറയ്ക്കുന്ന
                                 മുള്ളിന്റ്റെ കാഠിന്യം
                                 ഇപ്പോള്‍ ഞാനറിയുന്നു
                                 പാരം ദയനീയം !
പെട്ടെന്നു പിന്നോട്ട്‌
വെട്ടിത്തിരിഞ്ഞു  ഞാന്‍
പിന്നില്‍ ഇരുള്‍ മാത്രം
ഞെട്ടി വിറച്ചു ഞാന്‍ ..
                               ഹൃദയം നുറുങ്ങി ഞാന്‍
                                അലറി വിളിച്ചു ഞാന്‍
                                നാഥാ വരേണമെ
                                കൂട്ടായിരിക്കണേ....
ഇല്ല.. ഞാന്‍ കേട്ടില്ല
പ്രത്യുത്തരമൊന്നും
ഇന്നെനിക്കറിയില്ല 
ഒന്നും അറിയില്ല ...
                             പിന്നോട്ട് പോകുവാന്‍ 
                              വെമ്പുന്ന കാലിനെ 
                              വചനത്തിന്‍  ശക്തിയാല്‍
                              മുന്നോട്ട് തള്ളി ഞാന്‍
വീണും എഴുന്നേറ്റും
യാത്ര തുടരുന്നു ...
ഘോരമാം മുള്‍വനം
നിന്ന് ചിരിക്കുന്നു ..
                          നാഥനെ കാണുവാന്‍
                          സമ്മാനം വാങ്ങുവാന്‍
                          കൊതിക്കുന്ന ഹൃദയമായ്
                          ഏന്തി  നടന്നു ഞാന്‍ ...
ഇന്നും ഞാനങ്ങനെ
യാത്ര തുടരുന്നു ...
നാഥനെ കാണും ഞാന്‍
സമ്മാനവും വാങ്ങും......


നന്ദിനി
                             

2 comments:

  1. കവിത എഴുതി തുടങ്ങുന്ന ഒരാൾ... എന്ന കാഴ്ചപ്പാടിൽ ഈ കവിതയെപ്പറ്റി...വിമർശനം ഒന്നും പറയുന്നില്ലാ... താങ്കൾ മറ്റു പ്രശസ്തരായ കവികളുടെ കവിതകൾ വായിക്കണം... വിഷയങ്ങളിൽ പുതുമയും കണ്ടെത്തണം.... എല്ലാ മംഗളങ്ങളും..

    ReplyDelete
  2. നന്ദി അങ്കിള്‍
    തീര്‍ച്ചയായും ശ്രദ്ധിക്കാം

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..