Friday, July 22, 2011

ഒരു കാഴ്ച

സ്പന്ദനം 


പെട്ടെന്നാണ് തോന്നിയത്  
ഒന്ന് തിരിഞ്ഞു നോക്കാന്‍  ...


കൊതുക് കയറാതിരിക്കാന്‍ അടിച്ച വലയിലും
ചില്ലുപാളിയുടെ ഇടയിലും പെട്ടു
കുടുങ്ങി ക്കിടക്കുന്ന ഒരു പ്രാണി....
ജനാലയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പറന്ന്...
രക്ഷപെടാന്‍ വഴി തേടുന്നു  ...

അതിനെ ലക്ഷ്യമാക്കി പതുങ്ങി വരുന്ന
ഒരു ചിലന്തി.....
പറന്ന് മടുത്ത പ്രാണി ഒന്നിരുന്നപ്പോള്‍
അടുത്തെത്താന്‍ ഒന്ന് സ്പീട് കൂട്ടി ...
ഒരു നിശ്ചിത അകലത്തില്‍ എത്തിയപ്പോള്‍
ഒറ്റ ചാട്ടം ....
ചിലന്തി ആ പ്രാണിയുടെ പുറത്തേയ്ക്ക് ...
ആ ചാട്ടത്തിന്റ്റെ ഊക്കില്‍ ഗ്രിപ്പ് പോയി
ചിലന്തി താഴേയ്ക്ക് ....
കുത്ത് കിട്ടി കാണണം ...
പ്രാണിയും പറന്നു പൊങ്ങി ...
എന്നാല്‍ ....
ആ പറക്കലിന് ഒരു താളപ്പിഴ....
താഴേയ്ക്ക് വീഴുന്നത് പോലെ  ...
വയ്യ ....
ഞാന്‍ തല തിരിച്ചു ...
ഒരു കൊലപാതക ശ്രമം ....
സാക്ഷിയാവാന്‍ വയ്യ ....

"    യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടച്ച്
     തലതിരിച്ചു പോകുന്നവരാണധികവും...
     അതൊരു   ജീവിതം.........  "

സമയം കളഞ്ഞില്ല ...

ഒരു ചൂലെടുത്ത് ...
രണ്ടിനേയും  അടിച്ചു കൊന്നു ........

ഇതും ജീവിതം......... !


നന്ദിനി

7 comments:

  1. ദയാവധവും
    sentenced to deathഉം..!

    ReplyDelete
  2. നിശാ സുരഭി .... അത് തന്നെ

    ReplyDelete
  3. ഹ ഹ ഇനി അത് പറഞ്ഞാല്‍ മതി..!! ഇതെനിക്ക് നായി ഇഷ്ട്ടപെട്ടു കേട്ടോ.. നല്ല സ്റ്റൈല്‍.. നാച്ചുറല്‍

    ReplyDelete
  4. kure neram ivide irunnu nannayittundu ezhuthukal

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..