സ്പന്ദനം
ഈ ലോകജീവിതം
എത്ര മേല്‍ നശ്വരം...
ഒരു നീര്‍കുമിള പോല്‍
എത്ര തരളിതം...
മോഹന സുന്ദര
സ്വപ്‌നങ്ങള്‍ നെയ്യുന്ന...
മാനുഷ്യര്‍ എത്ര നിസ്സാരര്‍
ഈ ഭൂവതില്‍...
ഈ ലോകജീവിത
വ്യഗ്രത കൊണ്ടിതാ...
തളരുന്നു ജീവിതം
വലയുന്നു മാനുഷ്യര്‍...
ഉത്കണ്൦ മൂലം
നശിക്കുന്നു ജീവിതം...
ആകുലതകളാല്‍
ഒടുങ്ങുന്നു ശാന്തിയും .
..
ഇന്നിന്റ്റെ ഭാരം
ചുമക്കുന്നതിനൊപ്പം...
നാളെ തന്‍ ഭാരവും
ചുമക്കുന്നു മാനുഷ്യര്‍....
എന്തിനാണെന്തിനാണീ
ലോകജീവിതം
ഒരു വലിയ ചുമടായി
മാറ്റുന്നു മാനുഷ്യര്‍...
ഇന്നിന്റ്റെ ദുഃഖങ്ങള്‍
ഇന്നേയ്ക്ക് മാത്രവും...
ഇന്നിന്റ്റെ ഭാരങ്ങള്‍
ഇന്നേയ്ക്ക് മാത്രവും...
നാളെയെന്നൊന്നിനെ
കുറിച്ചുള്ള ഭീതികള്‍....
മാറ്റിമറിക്കുന്നു
ജീവിത രീതികള്‍ ....
ആഡംബരങ്ങളാല്‍
മുങ്ങിയ ജീവിതം ....
കൈ നീട്ടി വാങ്ങാന്‍
കൊതിക്കുന്ന മാനസം.....
നാളെ തന്‍ മോഹന
സുന്ദര സ്വപ്‌നങ്ങള്‍...
ഓര്‍ത്തോര്‍ത്തിരിക്കാന്‍
കൊതിക്കുന്ന മാനസം....
ആശിച്ച സ്വപ്‌നങ്ങള്‍
പൂവണിഞ്ഞീടുവാന്‍...
ആരെയും തള്ളിപ്പറയാന്‍
അവര്‍ തല്പ്പര്‍...
ബന്ധങ്ങള്‍ തന്നുടെ
വിലയറിയാത്തവര്‍....
സ്വാര്‍ത്ഥത യാലേ
നിറയുന്ന ജീവിതം...
പൂവണിയുവാനായി
മടിക്കുന്ന സ്വപ്‌നങ്ങള്‍ ....
പെട്ടെന്നു പൊട്ടി
തകര്‍ക്കുന്നു ജീവിതം.....
ശപിക്കുന്നു സര്‍വരും
പഴിക്കുന്നു ഈശനെ ....
എത്ര വിചിത്രമീ
ചിന്താശകലങ്ങള്‍.....
ദൈവത്തിന്‍ ദാനമാം
ആത്മാവിന്‍ വേദന ...
കാണുക യില്ലവര്‍
അന്ധരായി മാറുന്നു....
നമ്മിലേല്‍പ്പിച്ചോരാ
ആത്മാവിനെ നമ്മള്‍ ...
അവഗണി ച്ചീടുന്നു
വില മറന്നീടുന്നു ......
മരണസമയത്ത്
മാത്രം ചിന്തിക്കുന്ന....
ആത്മാവിന്‍ രക്ഷയും
എത്രയോ നിഷ്ഫലം ....
അവസ്ഥ ദയനീയം
മരണമോ നിശ്ചയം...
സൂഷ്മതക്കുറവിന്റ്റെ
ഫലമോ ..ഭയാനകം ...!
ദാനധര്‍മാദികള്‍
പുണ്യസുകൃതങ്ങള്‍...
സത്ഫലമേകുന്നു
രക്ഷ നല്‍കീടുന്നു ...
വിശുദ്ധി പരിചയായി
മാറ്റുന്ന മര്‍ത്യര്‍ക്ക് ....
ദൈവം തരുന്നതോ
നിത്യമാം ശാന്തിയും ...
നന്ദിനി
നന്നായി...ആശംസകള്‍
ReplyDeleteഇഷ്ട്ടമായി....
ReplyDelete"പൂവണിയുവാനായി
മടിക്കുന്ന സ്വപ്‌നങ്ങള്‍ ....
പെട്ടെന്നു പൊട്ടി
തകര്‍ക്കുന്നു ജീവിതം...."
വരട്ടങ്ങനെ....
ReplyDeleteഎല്ലാവര്‍ക്കും
ReplyDeleteഒരായിരം നന്ദി
ഞാന്‍ എന്നിലേക്ക് നോക്കാത്തിടത്തോളം
ReplyDeleteജീവിതദര്‍ശനത്തില്‍ കാര്യമില്ലെന്നു കൂടി ഓര്‍ക്കാം. കവിത നന്നായി.
ആശംസകള്‍.
===
*മാനുഷര്‍
**നാളെതന്‍
**ഉത്കണ്ഠ
***നീര്‍ക്കുമിളപോല്‍
ചില്ലക്ഷരങ്ങള്‍ക്ക് ശേഷം വരുന്ന അക്ഷരം “ഗുരു” ആയിരിക്കണമെന്ന് തോന്നുന്നു. ഉദാഹരണത്തിന് മര്‍ത്ത്യര്‍, നീര്‍ക്കുമിള, സര്‍വ്വം, നില്‍ക്കുക. അപവാദവാക്കുകള്‍ ദര്‍ശനം പോലെ ചിലതുണ്ട്. :)
സത്യമായിട്ടും പിടികിട്ടിയില്ല....
ReplyDeleteഒന്ന് കൂടി പറയണം ...ഗുരു ..ലഘു ..ഒക്കെ മറന്നു പോയി ...