സ്പന്ദനം
പണ്ടൊരിക്കല്‍ അമ്മ
എന്നോട് ചോദിച്ചു ...
കുഞ്ഞിന്നനിയാമോ ...
ആരാണ് മറിയമ്മ ...?
പൊട്ടിച്ചിരിച്ചു കൊണ്ടു-
ത്തരമോതി ഞാന്‍ ...
"അമ്മയ്ക്ക റിയി ല്ലേ....
ഞാനാണ് മറിയമ്മ .."
കുഞ്ഞു കുസൃതിയെ
തഴുകിത്തലോടി യി -
ട്ടമ്മ പറഞ്ഞുടന്‍
"നീയും മറിയമ്മ .."
" സഭയുടെ താളില്‍ നിന്
വിളിപ്പേര് മറിയമ്മ....
എന്നാലാ മറിയമ്മ
അല്ലാമറിയമ്മ ...."
ആരാണതെന്നു ഞാന്‍
പിന്നെയും ചോദിച്ചു
ഉത്തരമായിട്ടു
പറഞ്ഞമ്മ ഇങ്ങനെ...
"നാല് പതി റ്റാണ്ടു
മുമ്പക്ഷരം ചാലിച്ച്
കഥകള്‍ എഴുതിയ
ആളാണ് മറിയമ്മ ..."
"എല്ലാരും കഥകള്‍
പറയില്ലേ അമ്മേ .....
മറിയമ്മ യ്ക്കെന്താണ്
പിന്നെ പ്രത്യേകത ...."
"എല്ലാരും പറയുമ്പോള്‍
സമ്മാനം കിട്ടുമോ ...?
സമ്മാനം കിട്ടിയ
ആളാണ് മറിയമ്മ ..."
"സമ്മാനം കിട്ടിയ
മറിയമ്മെ കാണണം ..."
കാണിച്ചു തരുവാനായി
മുറവിളി കൂട്ടി ഞാന്‍
ശല്യം സഹിക്കാതെ
ശല്യം സഹിക്കാതെ
എന്നോട് പറഞ്ഞമ്മ
"ചാര് കസേരയില്‍
പോയി നീ നോക്കുക .."
മറിയമ്മെ നോക്കീട്ടു
കണ്ടതെന്‍ അപ്പനെ
ചാരു കസേരയില്‍
അപ്പനുറങ്ങുന്നു ....
സംശയമായുടന്‍
പിന്നെ ഞാന്‍ ചോദിച്ചു
"അമ്മേ മറിയമ്മ
ആണാണോ പെണ്ണാണോ..?
ഒരു ചെറു പുഞ്ചിരി-
യോടെ പറഞ്ഞമ്മ ...
"നിന്നിലെ ജീവന്റ്റെ
തുടിപ്പാണെന് മറിയമ്മ ...."
നന്ദിനി
കൊള്ളാം നന്നായിട്ടുണ്ട് ....ആശംസകള്‍
ReplyDeleteഅപ്പാ ... ആരാ മറിയാമ്മ !!!
ReplyDeleteചാരു കസേരയില്‍
ReplyDeleteഅപ്പനുറങ്ങുന്നു
നിന്നിലെ ജീവന്റ്റെ
തുടിപ്പാണെന് മറിയമ്മ
എന്നിട്ടും മനസ്സിലായില്ലേ.....
ഒന്ന് കൂടി നോക്കൂ ....
സത്യമായും തിരിഞ്ഞില്ല. ഒന്നു തെളിച്ച് പറയമ്മ......!
ReplyDeleteവിധു ചേട്ടാ ,
ReplyDeleteഎബൌട്ട് മി ...വായിക്കൂ ......
എന്നിട്ട് പ്രിയ മറിയമ്മ
ഒന്ന് കൂടി വായിക്കൂ ....
എന്നിട്ടും പിടികിട്ടിയില്ലെകില്‍ ....
ഈ മാസം അവസാനം
മറിയമ്മെ കാണിച്ചു തരാം .....
thanks raveena...
ReplyDeletewelcome to my blog....
"നിന്നിലെ ജീവന്റ്റെ
ReplyDeleteതുടിപ്പാണെന് മറിയമ്മ .."
അല്ലേ നന്ദിനി ???
.
drishya
അപ്പോള്‍ പിടികിട്ടി ...
ReplyDeleteഅല്ലേ ദൃശ്യ ....
സ്വാഗതം ...
nannayittundu....... aashamsakal..........
ReplyDeletebeautiful
ReplyDeleteനന്ദി ജയരാജ് ...
ReplyDeleteനന്ദി ശിഹാബ് ചേട്ടാ ....
വീണ്ടും സ്വാഗതം ...
ഇഷ്ടമായി.
ReplyDeletethanks toms...
ReplyDelete:)എനിക്ക് ശരിക്ക് മനസിലായില്ല. പക്ഷെ എഴുത്ത് ശൈലി വ്യത്യസ്തത തോന്നി
ReplyDeleteകൊള്ളാം...............നന്നായിട്ടുണ്ട്
ReplyDeletethanks arjun sir..
ReplyDeleteajeesh thanks...welcome to my blog
Liked it...and my first visit
ReplyDeleteതൂലികാനാമം മറിയമ്മ??
ReplyDeletedear thommy...thank u so much..
ReplyDeletewelcome to my blog
nisa surabhi...
thaaaaanxxxxx.....always welcome
ആദ്യം ഒന്നും മനസ്സിലായില്ല. പിന്നെ നന്ദിനി ഒരു കമന്റില്‍ പറഞ്ഞപോലെ എബൌട്ട് മി ഒന്നുകൂടി വായിച്ചു. അപ്പൊ പിടികിട്ടി. ആദ്യം തന്നെ അതൊന്നും വായിക്കാതെ ഈ ബ്ലോഗില്‍ കേറിയ എന്നെ വേണ്ടേ തല്ലാന്‍?
ReplyDeleteനല്ല കവിത.
നന്ദി നജീബ ....
ReplyDeleteപ്രിയ നന്ദിനി,
ReplyDeleteഇന്ന് മനോരമ വാര്‍ഷികപ്പതിപ്പില്‍ ജേക്കബ് വര്‍ഗീസ് എന്ന മറിയമ്മയെപ്പറ്റി വായിച്ചു. പലവട്ടം ഞാന്‍ കരഞ്ഞുപോയി. പ്രത്യേകിച്ച് വര്‍ക്കിച്ചന്റെ വിദ്യാഭ്യാസം മുടക്കിയ വൈദികന്‍, പില്‍ക്കാലത്ത് മാപ്പ് ചോദിക്കുന്ന ഭാഗം വായിച്ചപ്പോള്‍. നന്മ നിറഞ്ഞ മനുഷ്യരുടെ മക്കളായി ജനിക്കുവാനും ദൈവാനുഗ്രഹം വേണമെന്ന് എനിക്ക് തോന്നുന്നു. നന്ദിനിക്കും മാതാപിതാക്കള്‍ക്കും അത് വേണ്ടുവോളം കിട്ടിയിട്ടുണ്ട്. ദൈവം ഇനിയും നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ !
പ്രിയ വല്‍സ ചേച്ചി ,
ReplyDeleteഒരുപാടു നന്ദി ...
എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്തു എഴുത്ത് തുടരുവാന്‍
എന്റെ അപ്പന് വേണ്ടി ഒരു ചെറിയ പ്രാര്‍ത്ഥന ...അത് മതി ...
സ്നേഹത്തോടെ
നന്ദിനി