സ്പന്ദനം
ഒരു മഞ്ഞു തുള്ളി പോല്‍
വെന്മയാര്‍ന്നീടുവാന്‍ ....
ഒരു ചെറു പൂവ് പോല്‍
ശുദ്ധിയാര്‍ന്നീടുവാന്‍ ....
ഒരു കുഞ്ഞു കാറ്റായി
നിന്നെ പുണരുവാന്‍.....
ഒരിക്കലും വറ്റാത്ത നിന്‍
സ്നേഹം നുകരുവാന്‍ ....
ഒരു ചെറു തിരി പോലെ
കത്തിജ്വലിക്കുവാന്‍ ....
ഒരു മഴ ത്തുള്ളി പോല്‍
കൃപയാല്‍ നിറയുവാന്‍ .....
ഒരു തുള്ളി തേനായി
മധുരം പകരുവാന്‍ .....
ഒരു നാളും പിരിയാത്ത
സ്നേഹം നുകരുവാന്‍ .....
കുഞ്ഞാട്ടിന്‍ കുട്ടി പോല്‍
ചാടിക്കളിക്കുവാന്‍ ....
നിഷ്കളങ്കതയുടെ
പര്യായമായീടുവാന്‍ .....
ഒരു കുഞ്ഞി പ്രാവായി
വിണ്ണില്‍ ഉയരുവാന്‍ .....
വിശുദ്ധി തന്‍ ഉന്നത
ശ്രേണിയിലെത്തുവാന്‍ ....
എന്നുടെ അമ്മ തന്‍
മടിയില്‍ ഇരിക്കുവാന്‍ ....
വിശുദ്ധരാം ആത്മാക്കള്‍
കൂട്ടുകാരാകുവാന്‍.....
മാലാഖമാരോട് കിന്നാരം
ചൊല്ലുവാന്‍ ....
അനന്ത വിഹായസ്സില്‍
ഓടിക്കളിക്കുവാന്‍....
എത്ര കൊതിക്കുന്നു
പൊന്നു നാഥാ.....
എന്നെ കരുതുന്ന
സ്നേഹ നാഥാ ...
തിരു ഹിതമെന്നില്‍
നിറവേറുവാന്‍....
കൃപ നീ ചൊരിയ ണേ
ആത്മ നാഥാ .....
നന്ദിനി
കവിത നന്നായിരുന്നു എന്ന് പറയുന്നില്ല
ReplyDeleteപക്ഷെ നല്ല വരികള്‍
....പ്രാര്‍ത്ഥന ആണോ
athe..aa word verification mattu..pls..
ReplyDeleteഭക്തിഗാനം കൊള്ളാം...
ReplyDeleteകൂടുതല്‍ എഴുതൂ.....
നന്ദി സങ്കല്പങ്ങള്‍
ReplyDeleteനന്ദി പ്രദീപ് .word verification മാറ്റിയിട്ടുണ്ട്
ആദ്യം കരുതി പ്രണയ ഗാനമാകുമെന്നു
ReplyDelete.....ഭക്തിയില്‍ കൊണ്ടെത്തിച്ചു അല്ലെ