Wednesday, July 6, 2011

ദാനങ്ങള്‍

സ്പന്ദനം

മാനസമാകുന്ന
 പൊന്മണിക്കോവിലില്‍
ഏഴുതിരിയിട്ട   
മണി  വിളക്കാണ് ഞാന്‍ 
ശു ഭ്രമാം വസ്ത്രത്തിന്‍
 വെന്മയൂറുന്നോരാ
മാനസം ശുഭ്രത
  തന്‍ പര്യായവും....
 
             ശോഭയൂറുന്നോരാ
                 മേഘ കണങ്ങളില്‍
             തത്തിക്കളിക്കുന്ന
                 സൂര്യ കിരണമായ്‌
             പുല്‍കൊടിത്തുമ്പിലായ്
                  മിന്നിത്തിളങ്ങുന്ന
             മഞ്ഞിന്റ്റെ  തുള്ളി പോല്‍
                  ശോഭ വിതറുന്നു .....

ചാറ്റ മഴയത്
    പെയ്തൊരാ നേരത്ത്
വിടരാന്‍ വിതുമ്പുന്ന
    റോസാ തന്‍ പൂവിലായ്
ഇറ്റിറ്റു വീഴുന്ന
    പൊന്‍ മഴത്തുള്ളി തന്‍
സൗന്ദര്യമെത്ര
    സുഖകരം മോഹനം ...

         
              ഘോരമാം മാരി
                     പെയ്തൊഴിയുന്ന വേളയില്‍
              കരഞ്ഞു തെളിയുന്ന
                     മാനം മനോഹരം !
              നനഞ്ഞു കുതിരുന്ന
                    വേളയില്‍ പോലുമാ
              തെളിയുന്ന ആട്യത
                   ഭൂമിതന്‍ സ്വന്തവും ....

സകല ചരാചരങ്ങള്‍ക്കും
   ഉടമയാം
സര്‍വേശ നാഥനാം
   സത്യസ്വരൂപനില്‍
സ്നേഹം വിളമ്പുന്ന
   സൃഷ്ടികള്‍ ദാനങ്ങള്‍
നയന മനോഹരം
   സുന്ദരം ശ്രേഷ്ടവും !

നന്ദിനി





3 comments:

  1. സകല ചരാചരങ്ങള്‍ക്കും
    ഉടമയാം
    സര്‍വേശ നാഥനാം
    സത്യസ്വരൂപനില്‍
    സ്നേഹം വിളമ്പുന്ന
    സൃഷ്ടികള്‍ ദാനങ്ങള്‍
    നയന മനോഹരം
    സുന്ദരം ശ്രേഷ്ഠവും !
    തീര്‍ച്ചയായും അതെ ....പക്ഷേ മനുഷ്യന്‍ പലപ്പോഴും അതു മറക്കുന്നുവോ ?

    ReplyDelete
  2. ചാറ്റ മഴയത്
    പെയ്തൊരാ നേരത്ത്
    വിടരാന്‍ വിതുമ്പുന്ന
    റോസാ തന്‍ പൂവിലായ്
    ഇറ്റിറ്റു വീഴുന്ന
    പൊന്‍ മഴത്തുള്ളി തന്‍
    സൗന്ദര്യമെത്ര
    സുഖകരം മോഹനം ...
    നല്ല ഭാവനയുണ്ട്....അത് ഇനിയും പരിപോഷിപ്പിക്കുക...എല്ലാ നന്മകളും

    ReplyDelete
  3. നന്ദി രവീണ
    നന്ദി അങ്കിള്‍

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..