സ്പന്ദനം
കണ്ടതും കേട്ടതും അനുഭവങ്ങളും ചെറുചിന്തകളാകുമ്പോള് കുഞ്ഞുകവിതകളിലുടെ പങ്കുവയ്ക്കാനൊരിടം...
Saturday, April 21, 2012
നൊമ്പരം
സ്പന്ദനം
ഉത്തരം മുട്ടുന്ന ചോദ്യശരങ്ങളില്‍
ഉത്തരം കാണുന്ന സാധുജന്മങ്ങളില് ..
ആരെയോ തേടുന്ന രാഗഭാവങ്ങളില്‍
ഉന്മാദ നര്‍ത്തനം ഭാവി കുറിക്കുമ്പോള്‍ ..
രാഗം മുറിയുന്ന തംബുരു മീട്ടുമോ ...?
ഗദ്ഗദ രേണു തന് ആത്മനൊമ്പരങ്ങള്‍...
നന്ദിനി
Friday, April 6, 2012
ശത്രുവും അസ്ത്രവും
സ്പന്ദനം
ശത്രുവില്‍ മിത്രദര്ശനം
കാംക്ഷിക്കവേ ...
ബന്ധുവില്‍ ശത്രുദര്ശനം
വിശാല വീക്ഷണമാകവേ..
ബന്ധുദര്ശന സൗഭാഗ്യം
ദൃഷ്ടി ദൌര്ഭാഗ്യമാകവേ..
ബന്ധിത താത്പര്യം
ബന്ധങ്ങളില്‍ ബന്ധനമാകവേ..
ദയാഭരിതപ്രവര്ത്തനം
ഹൃദയ ദണ^ഡനമാകവേ ..
ബന്ധങ്ങള്‍ ബന്ധിതമാക്കുന്നു ..
" അഹം ബ്രഹ്മാസ്ത്രം ....!"
നന്ദിനി
Monday, April 2, 2012
നോട്ടത്തില്‍ ഒരു നേട്ടം
സ്പന്ദനം
ഒരു നോട്ടത്തില്‍ ഒരുമിക്കും
ഒരു നോട്ടത്തില്‍ നേട്ടമാകും
നോട്ടത്തില്‍ നേട്ടങ്ങള്‍ തേടുന്നോര്‍
നേടും നേട്ടങ്ങളില്‍ ...
നോട്ടം വയ്ക്കുന്നവര്‍ തന് നോട്ടത്തെ
ഒരു നോട്ടത്തില്‍ അടക്കിയാല്‍ ...
നോട്ടത്തിന് നേട്ടം
കടിഞ്ഞാണിന് തുല്യം തീര്‍ച്ച ..!
നന്ദിനി
Newer Posts
Older Posts
Home
Subscribe to:
Posts (Atom)