Saturday, June 18, 2011

ഒരു പൂവ് തന്‍ നൊമ്പരം


ആയിരമായിരം മുള്ളുകള്‍ക്കിടയിലായ് 
ഒരു കുഞ്ഞു പൂവ് വിരിഞ്ഞു നില്പ്പു
ആ കുഞ്ഞു പൂവ് തന്‍ സൗന്ദ്‌ര്യമിന്നിതാ
റോസ ചെടിയിലോ പൊന്‍ കിരീടം..

              കാണികള്‍ക്കിഷ്ട്ടമായ് ആ ചെറു പൂവിനെ
               കാരുണ്യതോടവര്‍  കണ്ടു നിന്നു
               കണ്ണുകള്‍ക്കൈശ്വര്യമായൊരാ പൂവിനെ
                തഴുകീടുവാനായ് കടന്നു വന്നു

എന്നാലാ പൂവ് തന്‍ ഉള്ളിന്റ്റെ ഉള്ളവര്‍
കണ്ടതേയില്ലത് ദുഖകരം
ആശംഗ മുറ്റിയ ആ കുഞ്ഞു പൂവിതാ
ആലംബ ഹീനയായ് കണ്ണടച്ചു

                  കണ്ടവര്‍ കണ്ടവര്‍ ആ ചെറു പൂവിനെ
                  വാഴ്ത്തി പുകഴ്ത്തി കടന്നു പോയി
                  എന്നാല്‍ ചിലരതിന്‍ സൌരഭ്യം നുകരുവാന്‍
                  ഏറെ അടുക്കല്‍ കടന്നു വന്നു

ആ കുഞ്ഞു പൂവ് വിറച്ചു പോയി പെട്ടെന്നു
ഒരു ചെറു കാറ്റു തലോടിയപ്പോള്‍
അരുതരുതെയെന്നു നിശബ്ധതയിലവള്‍
പൊട്ടി ക്കരഞ്ഞു പറഞ്ഞു പോയി 

                    ആ ചെറു പൂവ് തന്‍  ഗദ്ഗദം കേള്‍ക്കാതെ
                    കാണികള്‍ വീണ്ടും അടുത്തു വന്നു
                    തലയാട്ടിക്കൊണ്ടവള്‍ വീണ്ടും പറഞ്ഞെന്നെ 
                     തൊട്ടു നോക്കല്ലേ  നിശബ്ധമായി

സമയം കടന്നു പോയി ,പൂവ് തന്‍ ഉള്ളിലോ
ആശംഗ വീണ്ടും കനത്തു വന്നു
അന്ത്യമായി എന്നൊരാ തോന്നലാ മനസ്സു തന്‍
ഉള്ളിന്റ്റെ ഉള്ളിലായ് ആഴ്ന്നിറങ്ങി

                  മരണത്തിന്‍ ദൂതന്റ്റെ ചിറകടി കേട്ടവള്‍
                  ഒരു ചെറു  കാറ്റു തന്‍ താരാട്ടിലും 
                  കൊഴിയാന്‍ വിതുമ്പുന്ന  ഇതളിനെ താങ്ങുവാന്‍
                  സര്‍വേശനോടവള്‍ കേണു പോയി

റോസച്ചെടി തന്‍ കിരീടമായ് വാഴുവാന്‍
എത്രയധികമായ് ആശിച്ചു പോയി
ഇതളുകള്‍ താങ്ങുവാനുള്ള കരുത്തത്
സര്‍വേശ താതന്‍ അവള്‍ക്കു  നല്‍കി

                 വാത്സല്യ താതന്‍ തന്‍ സ്നേഹമവള്‍ക്കിന്ന്‍
                 മനസ്സില്‍ അടങ്ങാത്ത  ദാഹമായി 
                 കണ്ണുകള്‍ വീണ്ടും ഇറുക്കി അടച്ചവള്‍
                 സ്നേഹ മാം  മാറില്‍  തല ചായ്ച്ചു.


                                                                     നന്ദിനി

No comments:

Post a Comment

അഭിപ്രായം പറയാതെ പോകല്ലേ ..