Saturday, August 27, 2011

അനാഥത്വം

സ്പന്ദനം 

അനാഥര്‍ എന്നൊരാ 
വാക്ക് പറയുന്നു ...
നാഥനില്ലാത്തവര്‍  
എന്ന വിശേഷണം ...

                താങ്ങും തുണയും 
                ഇല്ലാതെ അലയുമ്പോള്‍
                അനാഥര് തന്‍ അര്‍ത്ഥം ...
                മാറി മറിയുമോ...?


അനാഥത്വം എന്നത്
ബാഹ്യ രൂപങ്ങളില്‍
' ആരുമില്ലാത്തവര്‍ '
എന്ന് പറയുമ്പോള്‍ ...

                              
                 ഒന്ന്  ചോദിക്കട്ടെ ....
                 മനുഷ്യ ജന്മങ്ങളെ ...
                 അനാഥരാകുന്നില്ലേ...    
                 സനാഥരിന്നുലകത്തില്‍ ....?


എന്താണിതിനര്‍ത്ഥം ....?
എന്ത് വിളിക്കണം .....?
" മനുഷ്യത്വ  ലംഘനം "
എന്ന പേര്‍ ചേരുമോ ...?

             
                 മരവിച്ച സംസ്കാരം
                 ബാക്കി വച്ചീടുന്ന
                 നീതി രഹിതമാം
                 കുലമഹിമയൊക്കെയും ...


സംസ്കാര സമ്പന്നതയ്ക്ക്
വിഘ്നമോ ...?
നേരായ ചിന്താഗതിക്ക്
തടസ്സമോ ...?
 

                    സത്യ വിരുദ്ധമാം
                    പ്രഹേളിക  തന്നെയോ ...?
                    ദൈവ ഭയത്തിന്‍  അഭാവമോ ...?
                    അറിയില്ല ...


നീതിയും ന്യായവും
ത്യജിക്കുന്ന സംസ്കാരം
ഇന്നറിയുന്നുവോ...
തകരുന്ന മനസ്സുകള്‍ ...

                  
             സനാഥരായിട്ടും
             അനാഥരായീടുന്ന ....
             ജീവിതം തള്ളുന്ന
             സനാഥ ജന്മങ്ങളെ .....!


നന്ദിനി
               
            
               

8 comments:

  1. “സനാഥരായിട്ടും
    അനാഥരായീടുന്ന ....
    ജീവിതം തള്ളുന്ന
    സനാഥ ജന്മങ്ങളെ .....!“

    അനാഥരെ എടുത്ത് ബോർഡ് വച്ച് സനാഥരാക്കുന്നവർ പോലും അവരെ സംബോധന ചെയ്യുന്നത് അനാഥരെന്നെന്തുകൊണ്ട് ?

    ReplyDelete
  2. ആരും അനാഥരാവാം; എപ്പോൾ വേണമെങ്കിലും...
    അതാണ് ലോകം.

    (കവിത അല്പം കൂടി കാച്ചിക്കുറുക്കിയാൽ നന്നായിരുന്നു.)

    ReplyDelete
  3. അനാഥത്തിന്റെ കവിത നന്നായിരിക്കുന്നു,ആശംസകള്‍...

    ReplyDelete
  4. മനുഷ്യ ജന്മങ്ങളെ ...
    അനാഥരാകുന്നില്ലേ...
    സനാഥരിന്നുലകത്തില്‍ ....?
    നല്ല അര്‍ത്ഥവത്തായ കവിത
    ആശംസകള്‍

    ReplyDelete
  5. അനാഥത്വം എന്നത് ഒരു കുറവല്ല.. ഒരാള്‍ക്ക്‌ സ്വയം എതിരിട്ടു ആ ഒന്നിനെ സനാഥം ആക്കി മാറ്റാവുന്നതാണ്. പിന്നെ കുടുംബം എന്ന ഒരു കാഴ്ചപാടില്‍ മാത്രം അല്പം പിന്നോക്കം പോകും.. പക്ഷെ സ്നേഹിക്കാന്‍ ഒരു മനസും നന്മയും മനസിലുള്ള ആരും ഈ ലോകത്ത്‌ അനാഥര്‍ ആകുന്നില്ല.. വരുമ്പോള്‍ ഒറ്റയ്ക്ക് വരുന്ന, ഈ ജീവിതത്തില്‍ നിന്നും ഒറ്റയ്ക്ക് തിരികെ പോകുന്ന നാം എല്ലാവരും കൂടെയുണ്ടാകണം സനാഥന്‍ ആകണം എന്ന് വാശി പിടിക്കുന്നതില്‍ എന്ത് അര്‍ഥം ആണ് ഉള്ളത്. കവിത നന്നായി കേട്ടോ

    ReplyDelete
  6. kollam..sugadhakumarikku uru kuttumkudi

    ReplyDelete
  7. കലാവല്ലഭന്‍ ...സത്യം ...

    ജയന്‍ ...നന്ദി ...കാച്ചി കുറുക്കാന്‍ തുടങ്ങി ..

    സങ്കല്പങ്ങള്‍ ...നന്ദി

    പ്രദീപ്‌ ...നന്ദി

    അര്‍ജുന്‍ സര്‍ ...ഒത്തിരി നന്ദി ..വന്നതിന്

    ReplyDelete
  8. കലാവല്ലഭന്‍ ...സത്യം ...

    ജയന്‍ ...നന്ദി ...കാച്ചി കുറുക്കാന്‍ തുടങ്ങി ..

    സങ്കല്പങ്ങള്‍ ...നന്ദി

    പ്രദീപ്‌ ...നന്ദി

    അര്‍ജുന്‍ സര്‍ ...ഒത്തിരി നന്ദി ..വന്നതിന്

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..