Sunday, September 18, 2011

സ്വം

സ്പന്ദനം





സ്വന്തം ഇച്ഛയാണൊന്നാമതെന്നത്
സ്വേച്ഛധിപതിക്ക് സ്വന്തം അത് തീര്‍ച്ച ...
സ്വം എന്ന സ്വത്തിനെ സത്വമായ് മാറ്റിയാല്‍
സ്വമ്മിന്നിരിപ്പിടം നാവാണത് തീര്‍ച്ച ....
ഇച്ഛയില് സ്വേച്ഛo കടന്നു കൂടീടുമ്പോള്‍
നാവു തന്‍ തുമ്പില്‍ വരുമെന്നത് തീര്‍ച്ച ....
തളര്‍ച്ച മറക്കുന്ന നാവു മറക്കുന്നു
ഉയര്‍ച്ച പകരുന്ന കേള്‍വി അത് തീര്‍ച്ച ...
ഇച്ഛയെ സ്വേച്ഛമായ് കല്പ്പിച്ചകറ്റുമ്പോള്‍
‌ഇച്ഛയ്ക്കളവുകോല് ബുദ്ധി അത് തീര്‍ച്ച ...
ഇച്ഛയും സ്വേച്ഛയും ഒത്തു ചേര്‍ന്നീടുമ്പോള്
തുച്ഛമാകുന്നതോ ...? ഇച്ഛ ..അത് തീര്‍ച്ച ....


നന്ദിനി

9 comments:

  1. തീര്‍ച്ച,തീര്‍ച്ചയായും ...ആശംസകള്‍ !

    ReplyDelete
  2. "സ്വന്തം ഇച്ഛയാണൊന്നാമതെന്നത്
    സ്വേച്ഛധിപതിക്ക് സ്വന്തം അത് തീര്‍ച്ച "
    ഇതിലെ രണ്ടാമത്തെ സ്വന്തം ഒഴിവാക്കാവുന്നതല്ലേ ???അടുത്തടുത്ത് സ്വന്തം വന്നതിനാല്‍ ഒരു ചെറു കല്ല്‌ കടി തോന്നി .അതുകൊണ്ട് ചോദിച്ചതാണ് ..
    പിന്നെ ‌`ഇച്ഛ` യുടെ ആവര്‍ത്തനവും ..പക്ഷെ പ്രാസം ചേരാന്‍ അത് അത്യന്തപേക്ഷിതമാണ്‌ താനും ....കവിത നന്നായ് ,,,,,,,,,,,,,,

    ReplyDelete
  3. "....ഇച്ഛയെ സ്വേച്ഛമായ് കല്പ്പിച്ചകറ്റുമ്പോള്‍
    ‌ഇച്ഛയ്ക്കളവുകോല് ബുദ്ധി അത് തീര്‍ച്ച ..." അതു കൊള്ളാം.... എഴുത്തു തുടരൂ...

    ആശംസകൾ...

    ReplyDelete
  4. Read your blog.
    I am also from Kerala and I teach in Pune.
    Please have a look at my blog too
    SKSK

    ReplyDelete
  5. Kuththuvakku Blogspot
    Whatnot Wordpress.com

    ReplyDelete
  6. ഓര്‍മ്മകള്‍ നന്ദി ...

    മുഹമ്മദ്‌ സര്‍ ...നന്ദി ...

    അനീഷ്‌ ....അഭിപ്രായങ്ങള്‍ക്ക് ഒത്തിരി നന്ദി ..

    പഞ്ചാര കുട്ടന്‍ ...ഒത്തിരി സന്തോഷം വീണ്ടും സ്വാഗതം

    ആനന്ദ് ...നന്ദി ..ഇനിയും വരണേ...

    ഗോപന്‍ ....ഒരുപാട് സന്തോഷം

    sk sir..thanks for reading....again welcome

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..