Monday, October 3, 2011

പൊയ് മുഖങ്ങള്‍

സ്പന്ദനം

സൗന്ദര്യ സ്ഥാനത്തു  മുഖമാണ് മുഖ മുദ്ര
കണ്ണാടി വെറുമൊരു പൊയ്മുഖം മാത്രവും ...
ചങ്ങാതി കണ്ണാടി സങ്കല്പം പൊയ്മുഖം
മനസ്സ് തന്‍ സൗന്ദര്യം മനുജന് കരണീയം.
വെളുത്തു തുടുത്തു ചുവന്നു തുടുക്കുന്ന
പൊയ്മുഖക്കോലങ്ങള് അണിയുന്ന ആടകള്...‍
പഴുത്തു പുഴുത്ത വ്രണങ്ങള്‍ ചുമക്കുന്ന
 പഴഞ്ചാക്ക്   സമമാണ് കഥയില്‍ പതിരില്ല .
സത്യം ഒളിക്കുന്ന കണ്ണില്‍ പതിയുന്ന ...
സാന്ത്വന രഹിതമാം നീതി പീ൦ങ്ങളില്‍
അണിയാനറയ്ക്കുന്ന പൊയ്മുഖം പേറുന്നു
ദുരഭിമാനത്തിന്‍ വിഴുപ്പേറും ഭാണ്ഡങ്ങള്...‍


നന്ദിനി

5 comments:

 1. You have projected the real face of the current society through your lines. Well done
  http://neelambari.over-blog.com/

  ReplyDelete
 2. നീലാംബരി ...ഒരുപാട് സന്തോഷം

  സങ്കല്പങ്ങള്‍ ....ഒത്തിരി നന്ദി ...കുഞ്ഞിന്റ്റെ ഫോട്ടോ നന്നായിരിക്കുന്നു ..മിടുക്കി കുട്ടി ...വീണ്ടും സ്വാഗതം

  ReplyDelete
 3. മനസ്സ് തന്‍ സൗന്ദര്യം മനുജന് കരണീയം ,

  വളരെ ശരിയാണീവാക്കുകള്‍ ,
  നല്ല വരികള്‍ , അഭിനന്ദനങ്ങള്‍

  ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..