Sunday, December 4, 2011

ഉത്തമ ഭരണം ..?

സ്പന്ദനം


രാജഭരണമോ....ഭീതിജനകവും
രാജനിന്ദയോ...കൊയ്യും തലകളും
രാജനീതിയോ ...പ്രജാക്ഷേമവും
രാജ്യസമൃദ്ധിയോ...ഭരണനീതിയും
ദേശനാശം സഹിക്കില്ല മന്നവന്‍
ദേശരോദനം ശ്രവിക്കും ആ കാതുകള്‍
പുറപ്പെടുവിക്കും വിളംബരം ധീരമായ്
പണിയും അണക്കെട്ട് ..കാക്കും പ്രജകളെ ..
രാജഭരണം പൊറുക്കില്ല കുരുതികള്‍ ...
സ്വന്തദേശത്ത്  അന്യഭരണങ്ങള്‍...
ചിന്തിക്കു ..പ്രജകളെ ഏതാണ് ഉത്തമം ...?
രാജഭരണമോ ...? ഭരണക്കുരുതിയോ ....?

നന്ദിനി    

6 comments:

  1. നാമെന്നും അധിനിവേശത്തിന്‍ ഇരകള്‍..
    ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍.
    ഏതെങ്കിലും ആധിപത്യത്തിന്‍ കീഴില്‍
    നാമെന്നും ഭരിക്കപ്പെടുന്നവര്‍.
    ഏകാധിപത്യം, ജനാധിപത്യം
    ഇതിലേതാണ് ഉത്തമമെന്ന് ചോദിച്ചാല്‍ രണ്ടും കണക്ക് തന്നെ. രണ്ടിനും അതിന്റേതായ ഗുണദോശങ്ങളുണ്ട്.

    ReplyDelete
  2. ഭരണം നീതി രഹിതമെങ്കില്‍ മറു ചിന്ത ന്യായം .നല്ല ആശയമുള്ള കവിത .ആശംസകള്‍ !

    ReplyDelete
  3. തമ്മില്‍ ഭേതം തൊമ്മന്‍ ...

    അല്ലാതെന്തു പറയാന്‍ ..

    ജീവന്‍ വച്ച് കളിക്കുന്നത് കാണുമ്പോള്‍

    ഇങ്ങനെയും വന്നു ഒരു ചിന്ത ...

    ReplyDelete
  4. കൊള്ളാം..ധീരമായ രാജാ ഭരണം നമ്മുക്കുണ്ടായിരുന്നു ..
    രാജഭരണത്തെ പറ്റി ഓര്‍ക്കുമ്പോള്‍
    ഉണ്ട് "സഖി ഒരു കുല മുന്തിരി വാങ്ങിടുവാന്‍ " ഈ പാട്ടു ഓര്മ വരും ..
    ആശംസകള്‍ നന്ദിനി ചേച്ചി ...

    ReplyDelete
  5. manoj....thanks
    muhammed sir....again welcome

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..