Friday, January 13, 2012

ചെറു ചിന്ത

സ്പന്ദനം   

ചുരുക്കത്തിലെഴുതിയാല്‍
ചേര്‍ച്ചയെന്നിരിക്കിലും..
ചുരുക്കി ചെറുതായാല്‍
കുരുക്കാണെന്നതും..
ചണനൂലില്‍ തുന്നുന്ന
ചാക്ക് പോല്‍ തോന്നുന്ന..
സങ്കല്‍പ്പലോകത്തിന്
സന്നി‍വേശങ്ങളില്..‍
സാങ്കല്പ്പികങ്ങളാം
കാല്പനികതകളില്‍ ...
കാലിടറുന്നൊരാ
ബുദ്ധിസാമര്‍ത്ഥ്യങ്ങള്..
കാലനാകുന്നതോ ....?
കഷ്ടനഷ്ടങ്ങളില്‍....

നന്ദിനി  ‍

8 comments:

  1. ചുരുക്കി ചെറുതായാല്‍
    കുരുക്കാണെന്നതും..

    നല്ല കവിത

    ReplyDelete
  2. അസാധരണത്ത്വം സന്നിവേശിപ്പിച്ച കവിത വായിച്ചു.ആശംസകൾ.

    ReplyDelete
  3. ചുരുക്കി എഴുതിയെങ്കിലും നല്ല ചേലുണ്ട്.....ആശംസകള്‍....

    ReplyDelete
  4. കാലിടറുന്നൊരാ
    ബുദ്ധിസാമര്‍ത്ഥ്യങ്ങള്..

    ReplyDelete
  5. സാരവത്തായ നല്ലൊരു കവിത വീണ്ടും.അഭിനന്ദനങ്ങള്‍ -ഹൃദയപൂര്‍വം!
    പലപ്പോഴും പല ബ്ലോഗിലും എത്താന്‍ കഴിയുന്നില്ല .
    അതാണ്‌ വൈകുന്നത്.

    ReplyDelete
  6. കുഞ്ഞു കവിതയ്ക്ക് വല്യ അഭിനനദനങ്ങള്‍..

    ReplyDelete
  7. രസായിരിക്കുന്നു.............വായിക്കുമ്പൊ ആ സ്പന്ദനം ലേശം കിട്ടുണ്ട്.(എന്റെ കവിത ഒന്നു വായിക്കൂ)

    ReplyDelete
  8. 7 പ്രാവശ്യം വായിച്ചു ...
    ഇനിയും വായിക്കണമെന്ന് തോന്നുന്നു ....

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..