Sunday, March 18, 2012

ഒരു നീണ്ട നാവും ഉറുമിയും

സ്പന്ദനം


നന്മ ഓതാനൊരു നാവു മാത്രം
തിന്മ വിളമ്പാനും നാവു മാത്രം
നാവിന്‍ വിഷത്തില്‍ അപമാനവും
നാവിന്‍ കരുത്തില്‍ അഹങ്കാരവും
അന്ധത മന്ദത ബുദ്ധിവൈകല്യങ്ങള്
നാവിന്‍ വിഷത്തിന്റ്റെ ബാക്കിപത്രങ്ങളും
നാവു നന്നായാലോ നാട് നന്നായിടും
നാവു മുഷിഞ്ഞാലോ നാട് മുടിഞ്ഞിടും

പഴി കേട്ടു തഴമ്പിച്ച
നാവിനൊരു ചോദ്യം ...
" എന്തിനെന്നെ മുച്ചൂടു മുടിക്കുന്നു ..
ആളനക്കങ്ങള്‍ ശമിച്ച തലകളെ ..
ആദ്യം പഴിക്കൂ എന്നെ തഴഞ്ഞിടൂ .."

ഒരു നീണ്ട നാവിനു
ദഹിച്ചില്ല ആ ചോദ്യം ..
ഉറുമിയായ് മാറി ..
അരിഞ്ഞു ചോദ്യങ്ങളെ ...

നിണത്തിന്‍ കരുത്തില്‍
തുരുമ്പിന്‍ പ്രമാണിത്വം ...
ഉറുമി അറിഞ്ഞില്ല ..
മരിച്ച തന്‍ മൂര്‍ച്ചയെ  ..

നന്ദിനി ‍

6 comments:

  1. നാവുകള്‍ ജയിക്കാനായി കടിപിടി കൂടുമ്പോള്

    ബുദ്ധിയും കഴിവുകളും ബലികഴിക്കപ്പെടുന്നു...

    ഒരു ചെറിയ ചിന്ത ...






    ReplyDelete
  2. മ്.. :)
    നല്ല ചിന്ത..
    നാവിനെ നയിക്കുന്നത് ചിന്തയല്ലേ?

    ReplyDelete
  3. ആശയം നന്നായി... ആശംസകള്‍

    ReplyDelete
  4. നാവിന്റെ സ്പന്ദനം തൊട്ടറിഞ്ഞ കവിതയുടെ കവയിത്രിക്ക് ആശംസകള്‍....

    ReplyDelete
  5. നിണത്തിന്‍ കരുത്തില്‍
    തുരുമ്പിന്‍ പ്രമാണിത്വം ...
    ഉറുമി അറിഞ്ഞില്ല ..
    മരിച്ച തന്‍ മൂര്‍ച്ചയെ .. ഈ വരികൾ വളരെ നന്നായി....മറ്റുള്ളവ മോശമെന്നല്ലാ ഘടനയിൽ കുറച്ചുകൂടെ നന്നാവാമായിരുന്നൂ...ചിന്ത കൊള്ളാം...എല്ലാ ഭാവുകങ്ങളും

    ReplyDelete
  6. നിണത്തിന്‍ കരുത്തില്‍
    തുരുമ്പിന്‍ പ്രമാണിത്വം ...
    ഉറുമി അറിഞ്ഞില്ല ..
    മരിച്ച തന്‍ മൂര്‍ച്ചയെ ..

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..