Monday, May 21, 2012

രക്തദാഹി

സ്പന്ദനം 

ഒരൊറ്റ മരത്തില്‍ ഒരു കൂട്ടം ഇലകളും
ഒരുകൂട്ടം ഇലകളില്‍ പലവിധ വര്‍ണ്ണവും
പച്ച ചെറുപ്പം പഴുത്ത വാര്‍ദ്ധക്യവും
തളിര്‍ക്കും കൊഴിയും ഹേമന്ത ശിശിരത്തില്..
 
     പിഞ്ചു തളിരിനെ നുള്ളിക്കളയുന്ന
     പാപ സാഹചര്യ പാത വിശാലവും
     പച്ചില ചവച്ചു തുപ്പുന്ന ജന്മങ്ങള്‍
     കൊട്ടിയടയ്ക്കുന്ന സദാചാരമൂല്യവും...
 
മൊട്ടു വിരിഞ്ഞു ചുവന്ന ഫലങ്ങളില്‍
വിളവ് തന്‍ അളവാം ഒരു നൂറു മേനിയും
പച്ചിലകള്‍ പിന്നില്‍ ഒളിക്കും ഫലങ്ങളെ
അടിച്ചു കൊഴിക്കുന്ന വിരുതര്‍ വാഴുന്നേരം ..
 
     കീറി മുറിഞ്ഞു തെറിക്കും ഇലകളില്‍ ‍
    ഫലങ്ങള്‍ ചിന്നിച്ചിതറി ചുവക്കുമ്പോള്‍
    ചുടുചോര വീണു മണ്ണ് നനയുമ്പോള്‍
    ചുരുട്ടിയ മുഷ്ടികള്‍ ആര്‍പ്പു വിളിക്കുമ്പോള്‍ ..
 
വിപ്ലവം കത്തിയില്‍ വീശി ഒടുങ്ങുമ്പോള്‍
ചിതറിയ പച്ചില ഉണങ്ങി പൊടിയുമ്പോള്‍
ഫലങ്ങള്‍ മരത്തിന്‍ ചുവട്ടില്‍ ചുവക്കുമ്പോള്‍
ചെഞ്ചോര പട്ടിന്‍  പുതപ്പ് വിരിക്കുമ്പോള്‍ ..
 
     വെള്ളം മറന്നു ചോര വലിക്കുന്ന
     മരത്തിന്‍ വേരുകള്‍ മറക്കുന്ന സത്യങ്ങള്‍
     വീശിയടിക്കുന്ന രോഷ കൊടുങ്കാറ്റില്‍
     കടപുഴകുന്നത് പ്രകൃതി നിയമവും ...
 
നന്ദിനി
 

6 comments:

  1. വാളെടുത്തവന്‍ വാളാല്‍..

    ReplyDelete
  2. സമകാലീന സമൂഹം ഇങ്ങനെയാണ്‌. അല്ലേ ?

    ReplyDelete
  3. ചുടുചോര വീണു മണ്ണ് നനയുമ്പോള്‍ ...

    ReplyDelete
  4. വിപ്ലവം കത്തിയില്‍ വീശി ഒടുങ്ങുമ്പോള്‍....

    അത്മസങ്കടത്തിൽ നിന്നുരുവായതെന്ന് തോന്നുന്നു

    ReplyDelete
  5. വേദനിക്കുന്നു ഞാനും .ആശംസകൾ.

    ReplyDelete
  6. നല്ലത് ചേച്ചി ....

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..