Sunday, March 24, 2013

മിഴി തുറന്ന സത്യം


സ്പന്ദനം 
 
രക്തം മരവിയ്ക്കും തുരുമ്പിച്ച ഓര്‍മ്മയില്‍ 
രക്തധമനികള്‍ വിങ്ങി വിതുമ്പവേ... 
 
പയോധരങ്ങള്‍ ചുരത്തിയ  പാല്‍ വീണ 
ചുണ്ടുകള്‍ മന്ത്രിച്ച അന്യമാം വാക്കുകള്‍ ..
 
പെരുവഴി തന്നിലെ കണ്ണുനീര്‍ത്തുള്ളിയില്‍
കാലം ഒളിപ്പിച്ച നീറുന്ന ഓര്‍മ്മയില്‍ ... 
 
രക്തബന്ധങ്ങളില്‍ ബന്ധനം ദര്‍ശിച്ചു 
വൃദ്ധസദനപ്പടികള്‍ ചവിട്ടവേ ..... 
 
പെണ്ണായി പിറന്നുവെന്നോതി നിരന്തരം 
പിഞ്ചോമനകളെ  പിച്ചിയെറിയവേ.. 
 
ഗര്‍ഭപാത്രത്തിന്‍ ചുവരില്‍ പിടിച്ചു 
വിതുമ്പി കരഞ്ഞുവോ കുഞ്ഞിളം മേനികള്‍... 
 
തേന്‍ വലിച്ചൂറ്റി  നുറുക്കിക്കളയുന്ന 
രക്തബന്ധങ്ങള്‍ വിലകള്‍ മറക്കവേ  ...
 
പാകി മുളപ്പിച്ച വിത്തിന്‍ ഫലത്തിനായ് 
കാമവെറി പൂണ്ട് കാലം കഴിയ്ക്കവേ... 
 
അയലത്തു വാഴുന്ന ശത്രുവാണുത്തമം
പറഞ്ഞു പഴകുന്നു അകലുന്ന ബന്ധങ്ങള്‍ ... 
 
 
നന്ദിനി    
 

3 comments:

  1. അയലത്തു വാഴുന്ന ശത്രുവാണുത്തമം
    പറഞ്ഞു പഴകുന്നു അകലുന്ന ബന്ധങ്ങള്‍ ...

    ReplyDelete
  2. അയലത്തു വാഴുന്ന ശത്രുവാണുത്തമം

    ദൂരെയുള്ള മിത്രത്തെക്കാള്‍

    ReplyDelete
  3. അര്‍ത്ഥമുള്ള വരികള്‍

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..