Thursday, June 27, 2013

ആത്മമരുവിലൂടെ...

സ്പന്ദനം 

മരുവിൽ തരുക്കളാം തന്മയീഭാവങ്ങൾ 
മനസ്സിൽ വിഭ്രാന്തിയാം ഉന്മാദചിത്രങ്ങൾ 
മണലിൽ വെയിലിൽ തളർന്ന മനസ്സുകൾ 
മാന്ദ്യമീലോചന ദൃശ്യം   മറിമായം...

മണലാരണ്യമാം സാഗരസീമയിൽ 
മരുപ്പച്ച തേടിയലയും മനുജരിൽ.. 
മക്കൾ തൻ തർപ്പണദാഹം പിതൃക്കളിൽ 
ആത്മമരുവിലായ് തേങ്ങും ഹൃദയങ്ങൾ ..

ആത്മനൊമ്പരത്താൽ ഭുവനത്തിലലയവേ 
ആത്മശാന്തി  തേടി ദുഃഖത്തിലാഴവേ .
അന്ത്യവിധി കാതോർത്തിരിക്കുമാത്മാക്കളാ-  .
മക്കൾ തൻ പാദാന്തികങ്ങളിൽ കേഴവേ ..

മാറും ജനനിയിൽ മാതാപിതാസ്നേഹം 
മക്കൾ കുറിച്ച പരിസമാപ്തിക്കന്ത്യം..     
മരുഭൂമി തീർത്ത ജഗജീവിതത്തിലായ് 
മാനം മറക്കുന്ന വേദാന്തസിദ്ധാന്തം..

ദാഹജലത്തിനായ് നീട്ടും കരങ്ങളിൽ 
ദണ്ഡനമേല്പ്പിച്ച ചിന്താഗതികളിൽ 
ദുഃഖദുരിത സമ്മിശ്രിത ശ്രേണിയിൽ 
ദാക്ഷണ്യരഹിതമാം ഭൂതകാലങ്ങളും ..

ചൂഴ്ന്നു വലംവച്ച വക്രതാവിക്രിയം 
ചാട്ടവാറായി പതിക്കുന്ന കാലങ്ങൾ, 
ഇറ്റുസ്നേഹത്തിനായ് ആർദ്രമായലയുന്ന  
മരുവിൽ മരുപ്പച്ച സ്വപ്നാടനം മിച്ചം ....!



നന്ദിനി വർഗീസ്‌          
     

4 comments:

  1. പ്രവാസിയുടെ നൊമ്പരമോ....???
    സ്നേഹം തേടിയലയുന്ന മാതൃനൊമ്പരമോ....??

    എന്തൊക്കെയോ അനുഭവപ്പെടുന്നു ഈ അക്ഷരങ്ങളിൽ...
    കവിതകളേക്കുറിച്ച് ഏറെയൊന്നും പറയുവാനറിയില്ലെങ്കിലും..
    ഇഷ്ടപ്പെട്ടു ഈ വരികൾ...

    ReplyDelete
  2. വക്രതാവിക്രിയം

    ReplyDelete
  3. ആകെപ്പാടെ ഒരു കുമാരനാശാന്‍ മയം....

    ReplyDelete
  4. ചാട്ടവാറായി പതിക്കുന്ന കാലങ്ങൾ,
    ഇറ്റുസ്നേഹത്തിനായ് ആർദ്രമായലയുന്ന
    മരുവിൽ മരുപ്പച്ച സ്വപ്നാടനം മിച്ചം ....!

    നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..