Saturday, August 6, 2011

ഭ്രാന്തോ ...ആര്‍ക്ക് ..?

സ്പന്ദനം 
                                                      
മറനീക്കി സത്യങ്ങള്‍ 
പുനര്‍ജ്ജ്നിക്കുമ്പോള്‍ ‍
ഉടലെടുക്കുന്നിതാ
ഭ്രാന്തന് ചിന്താഗതി....

മനസ്സിന്റ്റെ ഗദ്ഗദം
ഭ്രാന്തായ് സമര്ത്ഥിക്കാം..
ഉള് തേങ്ങലുകളോ
ഭ്രാന്തിന്റ്റെ രോദനം ...!

ചിന്താസരണി തന്‍
വേലിയേറ്റത്തില്‍ 
പൊട്ടിപ്പുറപ്പെടും
വാക്കുകള്‍  ഭ്രാന്തുകള്‍ ....!

യവനികയ്ക്കപ്പുറം
പതുങ്ങി നിന്നീടുന്ന 
സത്യാവസ്ഥ തന്‍ 
സമര്‍ത്ഥനം  ഭ്രാന്താവാം ...!

ദുഷ്കര്‍മ്മാന്ത്യമോ
സത്യലംഘനത്തിലായ്...
സ്വതന്ത്രനാക്കുന്നതും 
ഭ്രാന്തിന്റ്റെ  പേരിലും ...!

നിര്‍വ്വചനങ്ങള്‍ 
മാറിമറിയുമ്പോള്‍ 
ഭ്രാന്തിന്‍  വിശേഷണം
മറ്റൊരു ഭ്രാന്താവാം ...!





നന്ദിനി 





10 comments:

  1. നിര്‍വ്വചനങ്ങള്‍
    മാറിമറിയുമ്പോള്‍
    ഭ്രാന്തിന്‍ വിശേഷണം
    മറ്റൊരു ഭ്രാന്താവാം .

    കവിത നന്നായി ട്ടോ
    ആശംസകള്‍

    ReplyDelete
  2. എല്ലാവർക്കും ഭ്രാന്തു തന്നെ...നന്നായി എഴുതി..

    ReplyDelete
  3. ഭ്രാന്തിന്‍ വിശേഷണം എന്നും ഭ്രാന്ത്‌ തന്നെ.. അതില്‍ സംശയം ഇല്ല.. പക്ഷെ ഭ്രാന്തെന്ന നിര്‍വചനം ആണ് തെറ്റ്.. സമൂഹത്തില്‍ നാം ആരും ചിന്തിക്കാത്ത പ്രവര്‍ത്തിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നവര്‍ എന്നും ഭ്രാന്തന്മാര്‍ ..അവരുടെ ലോകത് അവര്‍ ആണ് ശരി എന്നും നാം ബോധപൂര്‍വം വിസ്മരിക്കുന്നു.. നമുക്കാണോ അവര്‍ക്കാണോ അതോ സമൂഹ ചിന്താഗതിക്കാണോ ഭ്രാന്ത്‌ ? എന്തായാലും ഒരു കാര്യം ഉറപ്പാ.. എനിക്ക് അല്പം ഭ്രാന്ത്‌ ഉണ്ട്.. :)

    ReplyDelete
  4. മനസ്സിന്റ്റെ ഗദ്ഗദം
    ഭ്രാന്തായ് സമര്ത്ഥിക്കാം..
    നന്ദിനി ഇഷ്ട്ടപ്പെട്ടു

    ReplyDelete
  5. അര്‍ജുന്‍ സര്‍ ഒരുപാടു നന്ദി ...
    സത്യങ്ങള്‍ പറയുമ്പോഴും

    ദുഃഖങ്ങള്‍ ഗദ്ഗദങ്ങള്‍ ആകുമ്പോഴും ..
    ലോകദൃഷ്ടിയില്‍ ഭ്രാന്ത് തന്നെ ...
    പ്രദീപ്‌ ഒത്തിരി നന്ദി ...

    ReplyDelete
  6. അകലുവാനടുത്തവർ
    തമ്മിലാരോപിക്കും
    ഭ്രാന്താണിവനിവൾ-
    ക്കെന്നതും ഭ്രാന്തുതന്നെ

    ReplyDelete
  7. അതും ഒരു സത്യമാണ്....

    ഒരുപാടു നന്ദി kalavallabhan....

    ReplyDelete
  8. ഓ എന്നെ ഭ്രാന്തു പിടിപ്പിക്കും .....

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..