Tuesday, August 16, 2011

മരവിച്ച സ്ത്രീത്വം

സ്പന്ദനം


സ്ത്രീയാണ് സൃഷ്ടി തന്‍ മകുടവും തേജസ്സും ...
മാതൃ സ്നേഹം തന്‍  അക്ഷയ ശ്രോതസ്സും ...
സ്തീ ജന്മമേ, നീ കാരുണ്യ വാരിധി ...!
സ്നേഹ മുഖ മുദ്ര നിന്നുടെ ശ്രേയസ്സും....
 
വിജ്ഞാന വൃക്ഷത്തിന്‍ ആദ്യ പാ൦ങ്ങളില്
മാതൃ സ്നേഹത്തിന്റ്റെ പങ്ക് പ്രധാനവും ...
തളിര്‍ക്കുന്ന ...പൂക്കുന്ന..  ജീവ വൃക്ഷത്തിന്റ്റെ ...
തണലായ്‌ തീരുന്ന പുണ്യമാം ജന്മവും ....
 
കാലചക്രങ്ങള്‍ തന്‍ കാല്പ്പനികതകളില്‍ ...
വിള്ളലായ് മാറുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യം ...!
അര്‍തഥാന്തരങ്ങളില് മാറ്റം കുറിക്കുമ്പോള്‍
അന്യമായി മാറുന്ന സ്തീയുടെ ജന്മവും ....
 
ദൃശ്യ മാധ്യമങ്ങളില് കാണുന്ന
സ്ത്രീ തന്‍ കഥകളോ സഹനത്തിന്‍ പുത്രിയും ...!
കരഞ്ഞു കലങ്ങുന്ന കണ്ണില്‍ തെളിയുന്ന ..
സാമാന്യ ബുദ്ധി ത്യജിക്കുന്ന ജന്മങ്ങള്‍ ...!
 
അര്‍തഥതലങ്ങളില് മാറ്റം അനിവാര്യം ..?
ക്രൂരത ...വക്രത ...കുടില തന്ത്രങ്ങളും....
സ്ത്രീ ജന്മത്തിന്റ്റെ കുത്തകയാണെന്ന....,
ദൃശ്യ മാധ്യമത്തിന്റ്റെ വിക്രിയ ഭീകരം ...! ‍
 
വേദന വിങ്ങുന്ന കഥയില്‍ തെളിയുന്ന ...
തിന്മ പ്രസരിക്കും മൂല്യ ച്യുതികളില്‍ ...
സ്ത്രീയെന്ന ജന്മത്തെ   കോവര്‍ കഴുതയും ...
   സിംഹിയുമാക്കിയാല്‍ എന്താണിന്നത്ഭുതം ...!‍
 
നന്ദിനി

14 comments:

  1. വേദന വിങ്ങുന്ന കഥയില്‍ തെളിയുന്ന ...
    തിന്മ പ്രസരിക്കും മൂല്യ ച്യുതികളില്‍ ...
    സ്ത്രീയെന്ന ജന്മത്തെ കോവര്‍ കഴുതയും ...
    സിംഹിയുമാക്കിയാല്‍ എന്താണിന്നത്ഭുതം ...!‍




    ഗംഭീരമായി.

    ReplyDelete
  2. കവിത വായിച്ചു.ഇനിയും വരാം

    ReplyDelete
  3. ദൃശ്യ മാധ്യമങ്ങളില് കാണുന്ന
    സ്ത്രീ തന്‍ കഥകളോ സഹനത്തിന്‍ പുത്രിയും ...!
    കരഞ്ഞു കലങ്ങുന്ന കണ്ണില്‍ തെളിയുന്ന ..
    സാമാന്യ ബുദ്ധി ത്യജിക്കുന്ന ജന്മങ്ങള്‍ ...!

    ReplyDelete
  4. എത്ര പറഞ്ഞിട്ടും തിരുത്ത പെടാത്ത ചിലത്... അമ്മയായും, കാമുകിയായും വേശ്യയായും ചിത്രീകരിക്കപെടുന്നത് ഒരേ ലിംഗം തന്നെ എന്നത് മറ്റൊരു വിരോധാഭാസം. അല്ഭുതം അശേഷം ഇല്ല

    ReplyDelete
  5. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു. വായന അടയാളപ്പെടുത്തുന്നു

    ReplyDelete
  6. ഹാഹ!നല്ലൊരു കവിത.സ്ത്രീക്കു വേണ്ടിയൊരു സ്ത്രീ ശബ്ദം...ഇവിടെ വരാന്‍ വൈകിയതില്‍ സങ്കടമുണ്ട്.പൊറുക്കുക.ഒരുപാടൊരുപാട് ആശംസകള്‍ !
    കവിതയുടെ പ്രമേയം വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  7. നന്നായിട്ടുണ്ട്.
    ആശംസകൾ!

    ReplyDelete
  8. സ്ത്രീയെ ഒരു സീരിയല്‍ ആക്കിത്തീര്‍ക്കാന്‍ ദൃശ്യമാധ്യമങ്ങളുടെ ശ്രമം വളരെ വലുതാണ്.അത് അനുസരിച്ച് പ്രോഗ്രാം ചെയ്തു വച്ചതുപോലെ സ്ത്രീ സമൂഹത്തിലെ ചില യാതാര്‍ത്യങ്ങളെ കാണുമ്പോള്‍ സീരിയലുമായി താരതമ്യം ചെയ്ത് മരവിച്ച സ്ത്രീത്വത്ത്വമായി മാറുന്നു.സീരിയലിനു സമയമുണ്ട്.ഒരിറ്റു വായനക്കു സമയമില്ല.90% ശതമാനം സ്ത്രീകളും ഇന്നു വായനയുടെ വെളിച്ചത്തിലേക്കു കടന്നു വരാത്തവരാണ്.അതുകൊണ്ട് വിവേക ബുദ്ധി കുറഞ്ഞും കാണപ്പെടുന്നു.ഒന്നും വേര്‍തിരിച്ചറിയാന്‍ കഴിയാതെ അബലയായി മാറുന്നു.

    വ്യത്യസ്തയാര്‍ന്ന കാഴ്ച്ചപ്പാടിനു അഭിനന്ദനം.

    ReplyDelete
  9. നല്ല കവിത...
    ഒരു സ്ത്രീ നന്നായാല്‍, ഒരു സമൂഹം നന്നായി. ഒരു സ്ത്രീ പിഴച്ചാല്‍, ഒരു സമൂഹം മുഴുവന്‍ പിഴക്കും.

    ReplyDelete
  10. സ്ത്രീയാണ് സൃഷ്ടി തന്‍ മകുടവും തേജസ്സും ...
    മാതൃ സ്നേഹം തന്‍ അക്ഷയ ശ്രോതസ്സും ...
    സ്തീ ജന്മമേ, നീ കാരുണ്യ വാരിധി ...!
    സ്നേഹ മുഖ മുദ്ര നിന്നുടെ ശ്രേയസ്സും....

    ആഹാ..!
    നന്നായിരിക്കുന്നു.
    ഈ നല്ല എഴുത്തിന് ആശംസകള്‍..!!

    ReplyDelete
  11. കാഞ്ഞങ്ങാട് ....@ വായിച്ചതിനു നന്ദി ..വീ ണ്ടും സ്വാഗതം
    കേരള ദാസനുണ്ണി @ ഒരുപാടു നന്ദി
    വിധു ചേട്ടാ ..@ഇനിയും വരണം ..
    രാജീവ് സര്‍ @നന്ദി
    അര്‍ജുന്‍ സര്‍ ...@ ഇവിടെ വന്നു വായിച്ചതില്‍ സന്തോഷം
    ജിധു ...@ നന്ദി
    സജീം സര്‍...@ ഇവിടെ എത്തിയതിനു നന്ദി ..വീണ്ടും സ്വാഗതം
    മുഹമ്മദ്‌ സര്‍ ...@ഒത്തിരി സന്തോഷം ...
    ജയന്‍ സര്‍ ...@ നന്ദി
    ഉണ്ണി കൃഷ്ണന്‍ ...@ കവിത പൂര്‍ണമായി ഉള്കൊണ്ട്തിനു
    ഒരായിരം നന്ദി
    അജീഷ് ...@ നന്ദി
    നജീബ ...@വീണ്ടും വരണേ
    പ്രഭന്‍ സര്‍ ...@ഒത്തിരി സന്തോഷം

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..