Sunday, September 11, 2011

കുഞ്ഞു ജീവിതം

സ്പന്ദനം
ജഗത് പിതാവ് തന്‍ മഹാദാനങ്ങളില്‍
മഹത് ജന്മങ്ങളാം കുഞ്ഞു മിടിപ്പുകള്‍
നാമ്പെടും ഹൃദയത്തില്‍ പിന്നീടുദരത്തില്‍
മൊട്ടിടും ജന്മങ്ങള്‍ ജീവിത വല്ലിയില്‍ ...
"സമയത്തില്‍ അനുഭവവേദ്യമായീടുന്ന....
സൗഭാഗ്യസാന്ദ്രമാം കുഞ്ഞു തുടിപ്പുകള്‍ "
രൂപഭാവങ്ങളും ജീവഗതികളും
ചിത്രീകരിച്ചു മിനുക്കി ഒരുക്കുമ്പോള്‍ .....
സൂത്രങ്ങള്‍ ആസൂത്രിതമായി മാറുന്നു ...
തഴുകും കരങ്ങളിന്നായുധമേറുന്നു....
അന്ധകാരത്തിലൂടന്ധരായ് തീരുന്നു ...
അറവുശാലയായ് മാറുന്ന ഉദരങ്ങള്‍ ...
നന്ദിനി

8 comments:

  1. "രൂപഭാവങ്ങളും ജീവഗതികളും
    ചിത്രീകരിച്ചു മിനുക്കി ഒരുക്കുമ്പോള്‍ .....
    സൂത്രങ്ങള്‍ ആസൂത്രിതമായി മാറുന്നു" ...

    മനോഹരമായ വരികൾ

    ReplyDelete
  2. "എന്നെഴുതി ഒപ്പിട്ട സീല്‍ ചെയ്ത" ഇത് മൊത്തം വരികളുടെ ഭംഗി ഇല്ലാതാക്കിയതായി തോന്നി..
    ആശംസകള്‍

    ReplyDelete
  3. കറങ്ങട്ടെ കാലമീ കൊലങ്ങള്‍ പേറി.. അനുകാലികമായ കവിത നന്നായ്‌

    ReplyDelete
  4. കറങ്ങട്ടെ കാലമീ കൊലങ്ങള്‍ പേറി.. അനുകാലികമായ കവിത നന്നായ്‌

    ReplyDelete
  5. ഓര്‍മ്മകള്‍..... ഒത്തിരി നന്ദിയുണ്ട് ...വന്നതില്‍

    ലിജീഷ് ....നന്ദി

    പ്രദീപ്‌ ....സന്തോഷം ....

    ഞാന്‍ .....നന്ദി


    രഘു നാഥന്‍ സര്‍ .....ഒത്തിരി സന്തോഷം

    അനീഷ്‌ .....നന്ദി വീണ്ടും സ്വാഗതം

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..