Tuesday, October 11, 2011

കുഞ്ഞു കവിതകള്‍

സ്പന്ദനം

സന്ധ്യയില്‍  ചിന്തകളൂന്നി
പ്രഭാതം തന്‍
നെടുവീര്പ്പുകളിലേയ്ക്ക് ....
എത്തി നോക്കുമ്പോള്‍ ..
രാത്രിയുടെ സ്വപ്‌നങ്ങള്‍ തന്‍
ശാന്തത തന്നെ അഭികാമ്യം ...! 

 -----------------------------------------------

ഓര്‍ക്കുവാന്‍
കഴിയില്ല ....
ഓര്‍ത്താലോ
ഒഴിയില്ല ....
ഒഴിവുകഴിവുമില്ല ....!

-------------------------------------------------

അസ്ഥിരങ്ങളാം
കാത്തിരിപ്പുകളില്‍
അക്ഷമ വിഡ്ഢിത്തരങ്ങള്
വിളമ്പുമ്പോള്‍ ...
തിരുത്തപ്പെടുന്നോരാ
തീരുമാനങ്ങളില്‍ ...
കാത്തിരിപ്പിനന്ത്യം
നീളുന്ന പാളങ്ങള്‍ .....‍
--------------------------------------------------

നന്ദിനി  

11 comments:

  1. ചെറിയ കവിതയില്‍ വലിയ ആശയങ്ങള്‍ .ആശംസകള്‍ !

    ReplyDelete
  2. nandini...ഈ മറിയമ്മ എന്ന നോവലിസ്റ്റിനെ കുറിച്ചാണോ ഈ ലക്കം 'മാധ്യമം ആഴ്ചപ്പതിപ്പി'ല്‍
    (2011 october 17)'ദൈവവും മാലാഖമാരും ചവിട്ടിക്കുഴച്ച മണ്ണില്‍ 'എന്ന ലേഖനം ?അത് മുഴുവനും വായിച്ചപ്പോള്‍ കുട്ടിയോട് ചോദിച്ചറിയാമെന്ന് കരുതി.അങ്ങിനെയല്ലെങ്കില്‍ വിരോധമൊന്നും തോന്നരുതേ....വിനയപൂര്‍വ്വം

    ReplyDelete
  3. കവിതകൾ വായിച്ചു,ആശംസകൾ...

    ReplyDelete
  4. ശാന്തത തന്നെ അഭികാമ്യം. :)
    http://neelambari.over-blog.com/

    ReplyDelete
  5. മുഹമ്മദ്‌ സര്‍ -വന്നതിനും വായിച്ചതിനും ഒരുപാടു നന്ദി .പിന്നെ മാധ്യമത്തില്‍ വന്നത് എന്റെ അപ്പ യെ കുറിച്ചാണ് . വീണ്ടും ബ്ലോഗി ലേയ്ക്ക് സ്വാഗതം .

    സങ്കല്പങ്ങള്‍ ...ഒത്തിരി നന്ദി

    നീലാംബരി ---ഇനിയും വരണേ...

    ReplyDelete
  6. വാക്കുകള്‍ കത്തണം.
    അപ്പോള്‍ പേനയുടെ ചുണ്ടില്കൂടി തീപ്പോരിപാറും .അതുമനസിനെ വേവിക്കും
    നിന്നില്‍ കവിതകള്‍ പിറക്കും.
    അഷരങ്ങളുടെ മുകളില്‍ അടയിരിക്കുപോള്‍ നീ മലയാളത്തിറെ വിളി കേള്‍ക്കും .
    -------മറിയാമ്മ

    ReplyDelete
  7. വാക്കുകള്‍ കത്തണം.
    അപ്പോള്‍ പേനയുടെ ചുണ്ടില്കൂടി തീപ്പോരിപാറും .അതുമനസിനെ വേവിക്കും
    നിന്നില്‍ കവിതകള്‍ പിറക്കും.
    അഷരങ്ങളുടെ മുകളില്‍ അടയിരിക്കുപോള്‍ നീ മലയാളത്തിന്‍റെ വിളി കേള്‍ക്കും .
    -------മറിയമ്മ

    ReplyDelete
  8. തീര്‍ച്ചയായും അപ്പ ...
    ഒരുപാടു നന്ദി

    ReplyDelete
  9. ജീവിതം ഇങ്ങനെയൊക്കെയാണ്
    തിരിച്ചറിയുന്നവര്‍ക്കും അല്ലാത്തവര്‍ക്കും

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..