Sunday, November 27, 2011

അടി തെറ്റിയാല്‍

സ്പന്ദനം


കുഞ്ഞിന് അടി ശിക്ഷണമെങ്കില്‍ ..
അമ്മക്ക് അടി അപമാനമെങ്കില്‍ ..
ഭാര്യക്ക് അടി അടിച്ചമര്ത്തലെങ്കില്..
അടി അടിമയ്ക്ക് അടിമത്തമെങ്കില്..
അടി അസ്തിത്വത്തിന്‍ അവസാനവാക്കെങ്കില്..‍
അടിയ്ക്കടിമ പരിഹാസിയെന്നത്
അടിയ്‌ക്കൊരടിയായത്
അപ്രതീക്ഷിതം ..!


നന്ദിനി

9 comments:

  1. വടികൊടുത്തടി വാങ്ങുന്നത് ഏതു ഗണത്തില്‍ പെടുത്താം?
    അടിക്കവിത അടിപൊളിയായി .

    ReplyDelete
  2. നല്ല വീഷണം..ചേച്ചി ...
    അടിയ്ക്കടിമ പരിഹാസിയെന്നത് ഇത് മനസ്സിലായില്ല

    ReplyDelete
  3. അടി അസ്തിത്വത്തിന്‍ അവസാന വാക്ക് ...അതങ്ങിനെയാണോ ?അറിയില്ല ട്ടോ .ചെറു കവിതകള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന സര്‍ഗസിദ്ധി അഭിനന്ദനീയം.

    ReplyDelete
  4. അടി അസ്തിത്വത്തിന്റെ അവസാന വാക്കാണോ?
    അടിക്കു അടിമ എങ്ങനാ പരിഹാസി ആവുക?

    ബാക്കിയെല്ലാം ഇഷ്ടായി

    ReplyDelete
  5. ആഹാ..,
    നല്ല കുറേ കുഞ്ഞു കവിതകളുണ്ടല്ലോ.. കുറച്ചൊക്കെ വായിച്ചു. വിഷയങ്ങളില്‍ പുതുമയുണ്ട് കേട്ടോ....

    എഴുത്ത് തുടരുക....

    ReplyDelete
  6. ടപ്പേ .....
    അടി കൊടുക്കാന്‍ സമയമായി.....

    നന്നായി .. ആശംസകള്‍...

    ReplyDelete
  7. ഇസ്മായില്‍ .....ഹ ഹ

    പ്രദീപ്‌ ...സമാധാനം കാംഷികള്‍ ബഹുമാനിതരാകും അല്ലാത്തവര്‍ പരിഹാസികളും ..ഒരു ചെറിയ ചിന്ത ...

    മുഹമ്മദ്‌ സര്‍ നന്ദി ...

    പൊട്ടന്‍ സര്‍ ....ഒരു ചെറിയ ചിന്ത ...

    റിജോ ..ബ്ലോഗിലേയ്ക്ക് സ്വാഗതം

    റാണി പ്രിയ ....ഹ ഹ ...ബ്ലോഗിലേയ്ക്ക് സ്വാഗതം

    ReplyDelete
  8. 'ശിക്ഷണം' എന്നാല്‍ എന്താണര്‍ത്ഥം?

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..