Sunday, February 5, 2012

ഒരു കാര്യവും ഒരു കാരണവും

സ്പന്ദനം

ഒരു കാര്യം

കാര്യസാധ്യത്തിനായ്
കാലുപിടിക്കും ..
കാര്യം സാധിച്ചാല്‍
കാലുവലിക്കും ...
കാലുപിടിച്ചതും
കാലുവലിച്ചതും
കണ്ടവരില്ല ..
കാര്യാവസാനം .....!



ഒരു കാരണം

കാര്യങ്ങളാം കാര്യകാരണങ്ങളില്‍
കരുതിക്കൂട്ടിയ കുരുതിക്കളങ്ങളില്
കരുനീക്കി കരുവാക്കപ്പെടുമ്പോള്‍ ....
കാര്യങ്ങള്‍ കാരണങ്ങളാക്കി
കലികാലത്തില്‍ കലിതുള്ളി
കുലം മുടിച്ച കൌമാരചാപല്യം
കുത്തിനോവിക്കുന്നതോ...
മാതൃഹൃദയമെന്നതൊരു
കാരണം ....‍  


നന്ദിനി


10 comments:

  1. കാര്യവും കാരണവും കണ്ടെത്തുകയെന്നതുതന്നെ ബുദ്ധിമുട്ടാണ് ,കണ്ടെത്തലിനാശംസകൾ...

    ReplyDelete
  2. :)
    കലികാലം തന്നെ.
    എന്നാലും ആദ്യത്തെ കാലുപിടുത്തവും കാര്യകാരണവും തമ്മില്‍ കൂട്ടിയോജിപ്പിക്കാനായില്ല.

    ReplyDelete
  3. കാരണത്തിലൊരു കാര്യമുണ്ടെങ്കിലും കാര്യത്തിനൊരു കാരണമകുന്നില്ല..ഉവ്വോ?

    ReplyDelete
  4. നുറുങ്ങുകള്‍ നന്നായി ട്ടോ...
    സത്യം പറയാലോ... വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്നത് കാണുമ്പോള്‍ അസൂയ തോന്നുന്നു....

    ReplyDelete
  5. കരുതിക്കൂട്ടിയ കുരുതിക്കളങ്ങളില്
    കരുനീക്കി കരുവാക്കപ്പെടുമ്പോള്‍ ....

    ("മാതൃ" എന്ന് തിരുത്തുക)

    ReplyDelete
  6. "കാലുപിടിച്ചതും
    കാലുവലിച്ചതും
    കണ്ടവരില്ല.
    കാര്യാവസാനം ..."
    ____
    രണ്ടു കവിതയും വളരെ വളരെ സാരവത്തായ ആശയങ്ങളില്‍ വെട്ടിത്തിളങ്ങുന്നു.അഭിനന്ദനങ്ങള്‍ !

    ReplyDelete
  7. കാര്യവും കാരണവും സഹിതം ഇന്നിനെ വരച്ചു കാട്ടിയ കവിത കൊള്ളാം ട്ടോ...

    ReplyDelete
  8. മകാരം മത്തായി എന്നൊക്കെ പറയും പോലെ ......കകാരം നന്ദിനി ചേച്ചി ...
    കൊള്ളാം;പറഞ്ഞത് സത്യം തന്നെ --
    നിജൂള്‍

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..