Wednesday, November 13, 2013

സമയജാലകങ്ങൾ

സ്പന്ദനം 

ഘടികാരധ്വനികൾ സമയാസമം ചൊന്ന
ഘനഗംഭീര സ്വന ശ്രവണ മാത്രയിൽ

കൃത്യതകൾ തീർത്ത പാഥേയ വീഥിയിൽ
കണ്‍കളിൽ കർത്തവ്യ ബോധസ്മരണിക ..

സമയബന്ധിത കർമ്മ പന്ഥാവിങ്കൽ
നിഷ്ഠകൾ ഉൾകണ്ണിൻ ജാലകം പഥിതരിൽ

നിദ്രാലസ്യ നിമിഷാർദ്ധ നഷ്ടങ്ങളിൽ
ശീഘ്രഗമന തടസ്സങ്ങൾ സംഭവ്യം ..

കർത്തവ്യഭാരം ഒതുക്കുവാൻ ഉതകുന്ന
കഷ്ടമനസ്സാകും കർമ്മ കാണ്oങ്ങളിൽ

ഗ്രഹനില നിലനില്പ്പിനാധാരമായ് ഓതി
നെരിപ്പോടിൻ തുല്യേ തുലനമായ് തീർന്നുവോ ...

മുമ്പേ ഗമിക്കും സമയത്തിനായ് വെമ്പി
പിമ്പേ വിളിപ്പാടകലെ പിടയുമ്പോൾ

ഒരുമാത്രയോതിയോ ഉള്ളിൻ  തുടുപ്പിലായ്
ഒന്നു നിന്നീടുക അവസരമേകുക ..

ശ്രവണാവഗണനേ ഉരുകി പ്പിടയവേ
വിലാപസ്വരങ്ങൾ വിതുമ്പിയകലവേ

സമയാഗമന പ്രത്യാഗമന ചിന്തകൾ
ദിവസമായ് വർഷമായ് ആശ്വസമാനമായ്‌ ..

കടമകർത്തവ്യ ലംഘനാന്ത്യങ്ങളിൽ
 സമയദോഷങ്ങൾ പഴികൾ ചുമക്കവേ

കൃത്യതയോതും മനസ്സിൻ നിശ്വാസത്തിൽ
സമയ യാഗാശ്വ  വഴികൾ സമാന്തരം ..


നന്ദിനി വർഗീസ്‌




5 comments:

  1. സമയത്തെക്കുറിച്ച് അറിയാത്ത നിമിശങ്ങളിൽ മാത്രമാണ്‌ നാം യഥാർത്ഥത്തിൽ ജീവിക്കുന്നത്. അല്ലാത്ത ഒരോനിമിഷവും നാം മരണത്തിലേക്കടുത്തുകൊണ്ടിരിക്കുകയാണ്‌. ഒരു സംഭവമുണ്ട്... ഒരുക്കൽ ഒരു വൈദികൻ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് നടക്കുകയായിരുന്നു. നടന്നുനടന്ന് സംഗീതസദസ്സ് നടന്നുകൊണ്ടിരുന്ന ഒരു രാജസദസ്സിലെത്തി. ആ സംഗീതത്തിൽ ലയിച്ച് അവിടെയിരുന്നു. സംഗീതം അവസാനിച്ചുകഴിഞ്ഞപ്പോൾ തിരികെ വാസസ്ഥാനത്തേക്ക് മടങ്ങി. അപ്പോൾ പള്ളിയും പുരോഹിതന്മാരും എല്ലാം ആകെപ്പാടെ മാറിയിരിക്കുന്നു. കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ്‌ മനസ്സിലായത് അദ്ദേഹം അവിടെനിന്നും പുറപ്പെട്ടിട്ട് ഇരുനൂറ്‌ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു...!!
    കാലമെന്നത് മിഥ്യയാണെന്നും അഥവാ ഉണ്ടെങ്കിൽ തന്നെ ഓരോരുത്തർക്കും വ്യത്യസ്തമാണെന്നും വിശ്വാസങ്ങളുണ്ട്.

    കാലത്തിന്റെ കവിതക്ക് ആശംസകൾ...

    ReplyDelete
  2. ഘടികാരം പോലെ ഘന ഗംഭീരം മനോഹരം
    ചില വാക്കുകൾ സംശയിച്ചു സമയ കാണ്ഡം ആണോ സമയാസമയം ആണോ സമയസമം ആണോ എന്നൊക്കെ

    ReplyDelete
  3. സമയതീരത്തിൽ ബന്ധനമില്ലാതെ

    നല്ല കവിത


    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.

    ശുഭാശംസകൾ...

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..