Thursday, September 10, 2015

എന്തിന് ...?

സ്പന്ദനം 


ആകാശത്തിലൊളി മിന്നും
താരകമൊന്നു ചൊല്ലി ,
" എൻ ചിന്തകൾക്കെന്തുയരം ..
   എൻ സഹചാരികളോ ഉന്നതർ "

 
നിലാവൊളി   തൂകി നില്ക്കും
നീലത്തിങ്കൾ തലയാട്ടി
" ഇല്ലില്ല നിൻ  തിളക്കം
   എന്നരികിൽ നിഷ്പ്രഭം .."


രാക്കിളി പാട്ടിലലിയും
രാവിൻ മുകുളങ്ങളാർത്തു ..
" അരുണ തേജസ്സിൻ ഗാംഭീര്യം
   വർണ്ണനാതീതം അതുല്കൃഷ്ടം "

കിഴക്കു ദിക്കിൽ കുമ്പിടുവാൻ
കുനിഞ്ഞ ജ്ഞാനപുംഗവൻ ,
ചിന്തിച്ചോ , അതു  വെറും സൃഷ്ടി ..
താനോ,  കുശവൻ തൻ മണ്‍കുടം ..

പകർന്നേകിയ പരിമളം
ജീവശ്വാസമുതിർക്കവേ,
ദൈവകണത്തെ അറിയുവാൻ
താളുകൾ തിരയുവതെന്തിന് ?

ജീവാത്മാവിൻ സ്പന്ദനം
ഉള്ളിലുടെന്നതറിയവേ ...
മഹത് സൃഷ്ടിയാം മാനവൻ
സൃഷ്ടികളിലലയുവതെന്തിന് ?




നന്ദിനി



8 comments:

  1. "ദൈവകണത്തെ അറിയുവാൻ
    താളുകൾ തിരയുവതെന്തിന് ?"
    ഈ വരികള്‍ കൂടുതല്‍ ഹൃദ്യം
    ആശംസകള്‍.

    ReplyDelete
  2. കവിത ഇഷ്ട്ടപ്പെട്ടു.. എന്റെ ആശംസകൾ .. :)

    ReplyDelete
  3. കിഴക്കു ദിക്കിൽ കുമ്പിടുവാൻ
    കുനിഞ്ഞ ജ്ഞാനപുംഗവൻ ,
    ചിന്തിച്ചോ , അതു  വെറും സൃഷ്ടി ..
    താനോ,  കുശവൻ തൻ മണ്‍കുടം ..
    ചിന്തനീയമീ വരികള്‍....
    കവിത ഇഷ്ടപ്പെട്ടു..., നന്മകള്‍ നേരുന്നു....

    ReplyDelete
  4. നല്ലത്‌.നന്നായിട്ടുണ്ട്‌.ഇനിയും വരാം.

    ReplyDelete
  5. നല്ലത് .. ഇഷ്ട്ടം ഈ വരികൾ

    ReplyDelete
  6. ആശയം ഇഷ്ടപ്പെട്ടു.ആശംസകൾ

    ReplyDelete
  7. വായിച്ചതും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത പ്രിയപ്പെട്ടവർക്ക് ഒരുപാട് നന്ദി

    ReplyDelete
  8. വായിച്ചതും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത പ്രിയപ്പെട്ടവർക്ക് ഒരുപാട് നന്ദി

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..