Monday, July 25, 2011

നാളെ

സ്പന്ദനം



 
രണ്ടക്ഷരത്തിന്റ്റെ
സംഗമ വേളയില്‍
'നാളെ' എന്നൊരു വാക്ക്
ജന്മമെടുക്കുന്നു......
             
            കേട്ടവര്‍  കേട്ടവര്‍ 
            ഒത്തുകൂടീടുന്നു
            'നാളെ' അവര്‍ക്കൊരു 
            ചര്‍ച്ചാവിഷയമായി ......

എന്താണ്  'നാളെ'?
ചിലര് ചോദിക്കുന്നു ....
ഉത്തരം  പറയുവാന്‍ 
ഒട്ടേറെ ആളുകള്‍ ...

             ചിലര് പറയുന്നു ....
             ദീര്‍ഘ നിശ്വാസമായി...
             ചിലരോ  പറയുമ്പോള്‍ 
             കണ്ണ് കലങ്ങുന്നു ....

വേറെ  ചിലര്‍ 
ആര്‍ത്തട്ടഹസിക്കുന്നു ....
കേട്ടവരാകവേ
ഞെട്ടി വിറയ്ക്കുന്നു ....

             ചിലര്  പറയുമ്പോള്‍ 
             കണ്ണ് നിറയുന്നു ........
             സന്തോഷാ ശ്രുക്കള്‍
             നിറഞ്ഞു  തുളുമ്പുന്നു ....

ഉത്കണ്൦യോടെ
തുടങ്ങും ചിലരുടെ ...
കണ്൦ മിടറുന്നു...
പറയുന്ന  വേളയില്‍ 

               രണ്ടക്ഷരത്തില്‍ 
               ഒതുങ്ങുന്ന  'നാളെയോ '
               പറഞ്ഞു  തുടങ്ങുമ്പോള്‍ 
               അക്ഷരസാഗരം...

എന്നാലാ  നാളെ തന്‍
പിറവി  നമുക്കിന്ന്....
ഒരു ചോദ്യ ചിഹ്നമായി 
ഇന്നും  തുടരുന്നു .....


നന്ദിനി    

14 comments:

  1. നാളെ നാളെ നാളെ
    നളെ എന്നും നല്ലതാവട്ടെ

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete
  3. നാളെ എപ്പോഴും ഒരു ചോദ്യചിഹ്നം തന്നെ.കവിത നന്നായി.

    ReplyDelete
  4. നന്ദി ...കലാവല്ലഭന്‍
    നന്ദി ഇസ്മയില്‍ ...
    നന്ദി ജിജി ....
    വീണ്ടും സ്വാഗതം ..

    ReplyDelete
  5. നന്ദി മുഹമ്മദ്‌ ..
    വീണ്ടും സ്വാഗതം .

    ReplyDelete
  6. നല്ല കവിത ...
    ചേച്ചി ....സത്യം നാളെ എന്ത് ?
    ആശംസകള്‍

    ReplyDelete
  7. നാളെകള്‍ക്കുവേണ്ടി ആശംസകള്‍...

    ReplyDelete
  8. അതെ “നാളെ” തന്നെയാണു ഇന്നത്തെ വലിയ ചോദ്യം....നല്ല കവിത

    ReplyDelete
  9. പ്രദീപ്‌ താങ്ക്സ്

    സങ്കല്പങ്ങള്‍ നന്ദി

    വിപിന് നന്ദി

    ReplyDelete
  10. ഇന്നലെയുടെ ചുണ്ടുകള്‍
    ഇന്നിന്റെ കാതില്‍
    നാളെ ചൊല്ലാന്‍
    ഓര്‍ത്തു വെച്ചത്..

    ReplyDelete
  11. നല്ലൊരു നാളെയുടെ സ്വപ്നങ്ങളാകട്ടെ...നിശാ സുരഭി ..

    ReplyDelete
  12. കൊള്ളാം 'നാളെ'തന്‍ പ്രദ്ധീഷകള്‍...

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..